Section

malabari-logo-mobile

ഹാദിയ പഠനം തുടരട്ടെ; സുപ്രീംകോടതി അച്ഛനൊപ്പമോ ഭര്‍ത്താവിനൊപ്പമോ വിട്ടില്ല

HIGHLIGHTS : ദില്ലി:ഹാദിയ പഠനം തുടരട്ടെ എന്ന് സുപ്രീം കോടതി. തുടര്‍ പഠനത്തിനുള്ള എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തണമെന്ന് സുപ്രീംകോടതിയുടെ ഉത്തരവ്. ഹാദിയയെ പിതാവ...

ദില്ലി:ഹാദിയ പഠനം തുടരട്ടെ എന്ന് സുപ്രീം കോടതി. തുടര്‍ പഠനത്തിനുള്ള എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തണമെന്ന് സുപ്രീംകോടതിയുടെ ഉത്തരവ്. ഹാദിയയെ പിതാവിനൊപ്പമോ ഭര്‍ത്താവിനൊപ്പമോ അയക്കില്ല. സര്‍വകലാശാല ഡീന്‍ ആയിരിക്കും ഹാദിയയുടെ ലോക്കല്‍ ഗാര്‍ഡിയന്‍. പഠനം പൂര്‍ത്തിയാക്കാനുള്ള എല്ലാ സൗകര്യങ്ങളും സംസ്ഥാന സര്‍ക്കാര്‍ ചെയ്തുകൊടുക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. അതുവരെ ഡല്‍ഹിയിലെ കേരള ഹൗസില്‍ തുടരും. ഹാദിയക്ക് സിവില്‍ ഡ്രസില്‍ പോലീസ് സുരക്ഷ ഒരുക്കണമെന്നും കോടതി ഉത്തരവിട്ടു. കോസ് ജനുവരി മൂന്നാം വാരം സുപ്രീംകോടതി വീണ്ടും പരിഗണിക്കും.

തന്നെ സ്വതന്ത്രയാക്കണമെന്നാണ് ഹാദിയ കോടതിയില്‍ ആവശ്യപ്പെട്ടത്. വിശ്വാസമനുസരിച്ചു ജീവിക്കാനും പഠനം തുടരാനും തന്നെ അനുവദിക്കണമെന്നും ഹാദിയ കോടതിയില്‍ ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ ചെലവില്‍ പഠിക്കാന്‍ താല്‍പര്യമുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് തന്റെ പഠന ചെലവ് വഹിക്കാന്‍ ഭര്‍ത്താവിന് സാധിക്കുമെന്നായിരുന്നു ഹാദിയയുടെ മറുപടി. സംരക്ഷണത്തിന് ലോക്കല്‍ ഗാര്‍ഡിയനെ ഏര്‍പ്പെടുത്താമെന്ന കോടതിയുടെ നിര്‍ദേശത്തിന് ഭര്‍ത്താവ് ഷെഹന്‍ ജഹാന്‍ തന്നെ സംരക്ഷിക്കുമെന്നും ഹാദിയ പ്രതികരിച്ചു. കഴിഞ്ഞ 11 മാസമായി താന്‍ വീട്ടുതടങ്കലിലാണെന്നും മാനസിക പീഡനം അനുഭവിച്ച് വരികയാണെന്നും ഹാദിയ കോടതിയില്‍ പറഞ്ഞു.

sameeksha-malabarinews

കേസില്‍ ഹാദിയയുടെ പിതാവ് അശോകന്റെയും എന്‍ഐഎയുടേയും കപില്‍ സിബിലിന്റെയും വാദം കേട്ടതിനു ശേഷമാണ് തുറന്ന കോടതി ഹാദിയയെ കേട്ടത്.

ഒരു സ്ത്രീക്ക് അവളുടെ ജീവിതം നിശ്ചയിക്കാന്‍ അവകാശമുണ്ടെന്നും കപില്‍ സിബല്‍ വാദിച്ചു. തെറ്റായ തീരുമാനമാണെങ്കിലും അത് അവളുടെ തീരുമാനമാണ്. വ്യക്തി സ്വാതന്ത്ര്യപ്രശ്നത്തിന് വര്‍ഗീയ നിറം നല്‍കരുതെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു.

ഹാദിയയുടെ നിലപാടാണ് സുപ്രീംകോടതി അറിയേണ്ടതെന്നും കപില്‍ സിബല്‍ ആവശ്യപ്പെട്ടു. എന്‍ഐഎ അന്വേഷണം കോടതിയലക്ഷ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങളില്‍ വരുന്ന കാര്യങ്ങളാണ് കോടതിക്കുള്ളില്‍ ചര്‍ച്ച ചെയ്യുന്നതെന്നും കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി.

ഇതിനിടെ ഷെഫീന്‍ ജഹാന് തീവ്രവാദ ബന്ധമുണ്ടെന്ന് ഹാദിയയുടെ പിതാവ് അശോകന്റെ അഭിഭാഷകന്‍ സുപ്രീംകോടതിയെ അറിയിച്ചു. ഇതിനുള്ള തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും അശോകന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ശ്യാം ദിവാന്‍ പറഞ്ഞു.

ഭീകരസംഘടനയായ ഐസിസിന്റെ റിക്രൂട്ടറായ മന്‍സിയോട് ഷെഫിന്‍ സംസാരിച്ചതിന് തെളിവുണ്ടെന്നും ശ്യാം അവകാശപ്പെട്ടു. ജഡ്‌ജിമാരും ഹാദിയയും തമ്മില്‍ സംസാരിക്കണമെന്നും തനിക്കും കുടുംബത്തിനും സുരക്ഷ വേണമെന്നും അശോകന്‍ കോടതിയില്‍ പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!