ഗ്യാന്‍വാപി മസ്ജിദ് വിഷയം ഇന്ന് സുപ്രിംകോടതിയില്‍

ഗ്യാന്‍വാപി മസ്ജിദ് വിഷയം ഇന്ന് സുപ്രിംകോടതിയില്‍. വാരണാസി കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്നുള്ള ഗ്യാന്‍വാപി മസ്ജിദിലെ സര്‍വേയ്ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. അതേസമയം, സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വാരണാസി സിവില്‍ കോടതി അഡ്വക്കേറ്റ് കമ്മീഷണര്‍മാര്‍ക്ക് നല്‍കിയ സമയപരിധി ഇന്ന് അവസാനിക്കും.

കാശി വിശ്വനാഥ ക്ഷേത്രത്തിനോടു ചേര്‍ന്ന ഗ്യാന്‍വാപി മുസ്‌ലിം പള്ളിയിലെ സര്‍വേ പൂര്‍ത്തിയായി. കണ്ടെത്തിയ വിവരങ്ങള്‍ കോടതിയെ മാത്രമേ അറിയിക്കൂവെന്നു കലക്ടര്‍ ഉള്‍പ്പെടെ അറിയിച്ചെങ്കിലും പള്ളി പരിസരത്തു ശിവലിംഗം കണ്ടെത്തിയെന്നും ഇതു മറച്ചുവച്ച നിലയിലായിരുന്നുവെന്നും ഹിന്ദുവിഭാഗം അവകാശപ്പെട്ടു. പിന്നാലെ, ഈ സ്ഥലം സീല്‍ ചെയ്യാനും ഇവിടേക്ക് ആളുകള്‍ പ്രവേശിക്കുന്നതു നിരോധിക്കാനും വാരാണസി കോടതി ഉത്തരവിട്ടു.

റിപ്പോര്‍ട്ട് എത്രയും വേഗം സമര്‍പ്പിക്കാനാണ് ശ്രമമെന്ന് അഡ്വക്കേറ്റ് കമ്മീഷണര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെയാണ്, സര്‍വേയെയും കോടതി നടപടികളെയും ചോദ്യം ചെയ്ത് മസ്ജിദ് കമ്മിറ്റി സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുന്നത്. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വാദം കേള്‍ക്കുക.

 

 

 

Share news
error: Content is protected !!
Scroll to Top