ആലപ്പുഴ: അതിഥി തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മാടങ്ങുന്നതിനുള്ള യാത്രാക്കൂലി ഏറ്റെടുക്കാമെന്ന ആലപ്പുഴ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ വാഗ്ദാനം നിരസിച്ച് ജില്ലാ കളക്ടര്‍ എം അഞ്ചന. ആലപ്പുഴയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന തൊഴിലാളികളെ മടക്കി അയക്കാന്‍ പത്ത് ലക്ഷം രൂപയാണ് ഡിസിസി വാഗ്ദാനം ചെയ്തത്.
തുക സ്വീകരിക്കാന്‍ സര്‍ക്കാര്‍ അനുമതിയില്ലെന്നതിനാലാണ് വാഗ്ദാനം നിരസിച്ചത്. ഹൈക്കമാന്‍ഡിന്റെ നിര്‍ദേശമനുസരിച്ചാണ് ഡിസിസി പണം നല്‍കിയത്.
ഒരു തൊഴിലാളിയുടെ ടിക്കറ്റ് ചാര്‍ജ്ജ് 930 രൂപയാണ്. ഇത് യാത്ര ചെയ്യുന്നവര്‍ തന്നെയാണ് മുടക്കുന്നത്. ഈ സാഹചര്യത്തിലാണ് തൊഴിലാളികളുടെ യാത്രാ ചെലവ് വിഹിക്കാമെന്ന് ഡിസിസി അറിയിച്ചത്.



