മെട്രോയിലെ ഗ്രാഫിറ്റി; 4 ഇറ്റാലിയന്‍ പൗരന്മാര്‍ അഹമ്മദാബാദില്‍ അറസ്റ്റില്‍

കൊച്ചി മെട്രോയില്‍ ഗ്രാഫിറ്റി ചെയ്‌തെന്ന് സംശയിക്കുന്ന പ്രതികളെ ഗുജറാത്ത് പൊലീസ് പിടികൂടി. അഹമ്മദാബാദ് മെട്രോയില്‍ ഗ്രാഫിറ്റി കണ്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നാല് ഇറ്റാലിയന്‍ സ്വദേശികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ ചോദ്യം ചെയ്യാനായി മെട്രോ പൊലീസ് അഹമ്മദാബാദിലേക്ക് തിരിച്ചു. ഇവരെ ചോദ്യം ചെയ്ത ശേഷം വ്യക്തത വരുമെന്ന് കൊച്ചി പൊലീസ് അറിയിച്ചു.

റെയില്‍വേ ഗൂണ്‍സ് എന്ന ഗ്രൂപ്പാണ് അഹമ്മദാബാദില്‍ അറസ്റ്റിലായത്. അഹമ്മദാബാദ് മെട്രോ ഒന്നാം ഘട്ടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് ഇവര്‍ സ്‌പ്രേ പെയിന്റ് കൊണ്ട് ഗ്രാഫിറ്റി ചെയ്തത്. കഴിഞ്ഞ മെയ് മാസത്തിലാണ് കൊച്ചി മെട്രോ മുട്ടം യാര്‍ഡില്‍ ഇവര്‍ burn, splash എന്നീ വാക്കുകള്‍ ഗ്രാഫിറ്റി ചെയ്തത്.

വലിയ സുരക്ഷയുള്ള മേഖലയില്‍ പട്ടാപ്പകല്‍ അരമണിക്കൂറോളം ചെലവിട്ടാണ് ഇവര്‍ സ്‌പ്രേ പെയിന്റിംഗ് കൊണ്ട് എഴുതിയതെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. രണ്ടംഗ സംഘമാണ് ഇതിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കൊച്ചി മെട്രോ കോര്‍പ്പറേഷന്റെ പരാതില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു.

Share news
error: Content is protected !!
Scroll to Top