കേരള ഗവര്‍ണര്‍ ഇന്ന് പരപ്പനങ്ങാടിയില്‍ എത്തുന്നു

മലപ്പുറം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ താനൂര്‍ ബോട്ട് അപകടത്തില്‍ മരിച്ച കുടുംബങ്ങളുടെ വീട് സന്ദര്‍ശിക്കുന്നു. ഇന്ന് രാത്രിയാണ് പത്തിലധികം ആളുകള്‍ മരണപ്പെട്ട കുന്നുമ്മല്‍ വീട് സന്ദര്‍ശിക്കുന്നത്.

രാത്രി 8:30 യോടെയാവും കുടുംബങ്ങളെ കാണുന്നതിന് അദ്ദേഹം എത്തുക. നാളെ രാവിലെ അപകടം നടന്ന താനൂര്‍ തൂവല്‍ തീരത്ത് സന്ദര്‍ശനം നടത്തണമെന്നും റിപ്പോര്‍ട്ട് ഉണ്ട്. നാളെ രാവിലെ 9 30 ന് മിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിക്കും.

എട്ടുമണിയോടെ കരിപ്പൂര്‍ വിമാനത്താവളത്തിലാണ് ഗവര്‍ണര്‍ എത്തുക.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top