പരപ്പനങ്ങാടി: കണ്ണീര്‍ കടലായി മാറിയ പരപ്പനങ്ങാടിയുടെ തീരദേശത്ത് ആശ്വാസവചനങ്ങളുമായി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എത്തി.
ഇന്ന് രാത്രി 8.30 ഓടെയാണ് താനൂര്‍ ബോട്ട അപകടത്തില്‍പ്പെട്ട് 12 ജീവന്‍ പൊലിഞ്ഞ പരപ്പനങ്ങാടി ആവില്‍ ബീച്ചിലെ കുന്നുമ്മല്‍ വീട്ടില്‍ എത്തിയത്.
വീട്ടില്‍ എത്തിയ ഗവര്‍ണര്‍ സര്‍വ്വതും നഷ്ട്ടപ്പെട്ട കുടുംബാംഗങ്ങളെയും ബന്ധുക്കളെയും ആശ്വസിപ്പിച്ചു. കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നും നാടിനൊപ്പം താനുമുണ്ടെന്നു ഗവര്‍ണര്‍ പറഞ്ഞു. നാളെ മിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ആളുകളെ സന്ദര്‍ശിക്കും.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




