ഗുഡ്‌സ് ട്രെയിന്‍ പാളംതെറ്റി

ചിത്രം ഫയല്‍തിരുന്നാവായയില്‍ ഗുഡ്‌സ് ട്രെയിന്‍ എന്‍ജിന്‍ പാളംതെറ്റി. തിരുന്നാവായ റെയില്‍വേ സ്റ്റേഷനും കുറ്റിപ്പുറത്തിനുമിടയില്‍ തോട്ടായിയില്‍ രാത്രി 7.30ഓടെയാണ് സംഭവം. സിമന്റുമായെത്തിയ ഗുഡ്‌സ് ട്രെയിനിലെ രണ്ട് എന്‍ജിന് മുന്നിലുള്ള എന്‍ജിനാണ് പാളത്തില്‍നിന്ന് ഇറങ്ങിയത്.

ട്രെയിന്‍ കുറ്റിപ്പുറം ഭാഗത്തേക്ക് എടുക്കുന്നതിനിടെ എന്‍ജിന്‍ പാളം തെറ്റി മീറ്ററുകളോളം ഇറങ്ങുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

ഷൊര്‍ണ്ണൂരില്‍ നിന്ന് സീനിയര്‍ എന്‍ജിനിയര്‍മാരായ കെ ഹാരിസ്, അരുണ്‍, അജയ് ശങ്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരെത്തി. ക്രെയിന്‍ ഉപയോഗിച്ച് എന്‍ജിന്‍ ഉയര്‍ത്തി പാളത്തിലേക്ക് പുനഃസ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top