HIGHLIGHTS : Gold worth lakhs was seized from passengers who arrived at Karipur from various places
മലപ്പുറം: കരിപ്പൂരില്‍ വിവധ സ്ഥലങ്ങളില്‍ നിന്നും എത്തിയ യാത്രക്കാരില്‍ നിന്നും ലക്ഷങ്ങളുടെ സ്വര്‍ണം പിടികൂടി. ഇന്നലെ ദുബായില്‍നിന്നും ജിദ്ദയില്‍ നിന്നും എത്തിയ മൂന്നു യാത്രക്കാരില്‍ നിന്നുമായി പേനയുടെ റീഫിലിനുള്ളിലും ശരീരത്തിനുള്ളിലും വസ്ത്രങ്ങളിലുമായി ഒളിപ്പിച്ചുവച്ചു കൊണ്ടുവന്ന ഏകദേശം 70 ലക്ഷം രൂപ വില വരുന്ന 1.3 കിലോയോളം സ്വര്‍ണം കോഴിക്കോട് വിമാനത്താവളത്തിലെ എയര്‍ കസ്റ്റീസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടി.
ദുബായില്‍നിന്നും എത്തിയ മലപ്പുറം കെ പുരം സ്വദേശിയായ വെള്ളാടത്ത് ഷിഹാബ് (31) കൊണ്ടുവന്ന ബാഗേജിലുണ്ടായിരുന്ന നാലു ബോള്‍ പോയിന്റ് പേനകള്‍ ഉദ്യോഗസ്ഥര്‍ വിശദമായി പരിശോധിച്ചപ്പോള്‍ അവയുടെ റീഫിലിനുള്ളില്‍ സ്വര്‍ണ റോഡുകള്‍ അതിവിദഗ്ധമായി ഒളിപ്പിച്ചുവച്ചിരിക്കുകയാണെന്ന് കണ്ടെത്തി. ഇങ്ങനെ ഒളിപ്പിച്ച ഏകദേശം രണ്ടു ലക്ഷം രൂപയോളം വിലമതിക്കുന്ന 42 ഗ്രാം തൂക്കമുള്ള നാലു സ്വര്‍ണറോഡുകളാണ് കണ്ടെത്തിയത്.

ദുബായില്‍ നിന്നും എത്തിയ കാസറഗോഡ് കാഞ്ഞങ്ങാട് സ്വദേശിയായ ബേലികോത്ത് ഷാനവാസിനെ (26) ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോള്‍ ഷാനവാസ് ധരിച്ചിരുന്ന പാന്റ്‌സിനും അടിവസ്ത്രത്തിനും അസാമാന്യ ഭാരം തോന്നി. പിന്നീട് ഉദ്യോഗസ്ഥര്‍ നടത്തിയ വിശദ പരിശോധനയില്‍ ഷാനവാസിന്റെ പാന്റ്‌സും അടിവസ്ത്രവും സ്വര്‍ണമിശ്രിതം തേച്ചുപിടിപ്പിച്ചവയാണെന്നു കണ്ടെത്തി. 1116 ഗ്രാം തൂക്കമുള്ള സ്വര്‍ണ്ണമിശ്രിതമടങ്ങിയ ഈ വസ്ത്രങ്ങളില്‍നിന്നും സ്വര്‍ണം പിന്നീട് വേര്‍തിരിച്ചെടുക്കുന്നതാണ്.
മറ്റൊരു കേസില്‍ ജിദ്ദയില്‍ നിന്നും എത്തിയ കോഴിക്കോട് ശിവപുരം സ്വദേശിയായ പറയരു കുന്നുമ്മേല്‍ അന്‍സില്‍ (32) തന്റെ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കൊണ്ടുവന്ന ഏകദേശം 40 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണമിശ്രിതമടങ്ങിയ 795 ഗ്രാം തൂക്കമുള്ള മൂന്നു ക്യാപ്‌സൂളുകളാണ് എയര്‍ കസ്റ്റീസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഈ സ്വര്‍ണ്ണമിശ്രിതത്തില്‍ നിന്നും സ്വര്‍ണം പിന്നീട് വേര്‍തിരിച്ചെടുക്കുന്നതാണ്. ഈ മൂന്നു കേസുകളിലും കസ്റ്റംസ് തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
MORE IN Latest News
