സ്വര്‍ണ കവര്‍ച്ച: അതിഥി സംസ്ഥാന തൊഴിലാളി അറസ്റ്റില്‍

HIGHLIGHTS : Gold robbery: Guest state worker arrested

കോഴിക്കോട് : ജില്ലയിലെ സ്വര്‍ണ കവര്‍ച്ചാ കേസില്‍ അതിഥി സംസ്ഥാന തൊഴിലാളി അറസ്റ്റില്‍. ബിഹാര്‍ സ്വദേശി മുഹമ്മദ് മിനാറുല്‍ ഹഖിനെ(24)യാണ് കോഴിക്കോട് മേപ്പയ്യൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പേരാമ്പ്ര ചെറുവണ്ണൂരിലെ ജ്വല്ലറിയില്‍ നിന്ന് 31 പവന്‍ സ്വര്‍ണവും അഞ്ച് കിലോ വെള്ളിയും കവര്‍ന്ന കേസിലാണ് ഇയാളെ പ്രത്യേക അന്വേഷണ സംഘം നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്ന് പിടികൂടിയത്.

നേപ്പാള്‍ അതിര്‍ത്തിയിലുള്ള ദിഗല്‍ ബങ്ക് എന്ന സ്ഥലത്തെ ബംഗ്ലാദേശ് കോളനിയില്‍ നിന്നാണ് മിനാറുല്‍ ഹഖ് പിടിയിലായത്. കേസിലെ മറ്റൊരു പ്രതിയായ ബിഹാര്‍ സ്വദേശി ഇസ്ഹാഖിനെ പിടികൂടാനായിട്ടില്ല. കഴിഞ്ഞ ജൂലൈ ആറിനായിരുന്നു ചെറുവണ്ണൂര്‍ ടൗണിലെ പവിത്രം ജ്വല്ലറി വര്‍ക്സില്‍ കവര്‍ച്ച നടന്നത്. ചെറുവണ്ണൂര്‍ പഞ്ചായത്തിലെ മുയിപ്പോത്ത് താമസിച്ച് ജോലി ചെയ്തു വരികയായിരുന്ന ഇസ്ഹാഖ് ആറിന് പുലര്‍ച്ചെ മിനാറുല്‍ ഹഖുമായി ചേര്‍ന്ന് ജ്വല്ലറിയുടെ പിന്നിലെ ചുമര്‍ തുരന്ന് അകത്തു കയറി കവര്‍ച്ച നടത്തുകയായിരുന്നു.

sameeksha-malabarinews

കവര്‍ച്ചക്കു ശേഷം ട്രെയിനില്‍ നാട്ടിലേക്ക് രക്ഷപ്പെട്ടു. സി സി ടി വി ദൃശ്യങ്ങളും മൊബൈല്‍ കോളുകളും പരിശോധിച്ചാണ് പോലീസ് പ്രതിയെ വലയിലാക്കിയത്. ബിഹാര്‍ പോലീസിന്റെ സഹായത്തോടെ മേപ്പയ്യൂര്‍ എസ്‌ഐ. കെ വി സുധീര്‍ ബാബു, എ എസ് ഐ. ലിനേഷ്, സി പി ഒമാരായ സിഞ്ചുദാസ്, ജയേഷ് എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!