കുടുംബത്തോടൊപ്പം ബീച്ചിലെത്തിയപ്പോള്‍ തിരമാലയില്‍പെട്ടു; 11കാരിക്ക് ദാരുണാന്ത്യം

കോഴിക്കോട്: കുടുംബത്തോടൊപ്പം ബീച്ചിലെത്തിയപ്പോള്‍ തിരമാലകളില്‍പെട്ട് പരുക്കേറ്റ പെണ്‍കുട്ടി മരിച്ചു. മണിയൂര്‍ മുതുവന സ്വദേശിനി സനോമിയ (11) ആണ് മരിച്ചത്. കൊളാവിപാലത്ത് മിനിഗോവ എന്നറിയപ്പെടുന്ന ബീച്ചില്‍ ശനിയാഴ്ച വൈകിട്ടാണ് സംഭവം.

കുട്ടിയെ ഉടന്‍ രക്ഷപ്പെടുത്തി വടകര സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സ്ഥിതി ഗുഗുതരമായതിനാല്‍ കോഴിക്കോട്ടേക്ക് കൊണ്ടുപോയി. രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. ബീച്ചില്‍ സനോമിയ അമ്മയോടൊപ്പം നില്‍ക്കുമ്പോള്‍ അബദ്ധത്തില്‍ വീഴുകയായിരുന്നു. സമീപതതുണ്ടാിരുന്നു ലാലുവും മുഹമ്മദും ചേര്‍ന്നാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.

മിനിഗോവയായി വിശേഷിപ്പിക്കപ്പെചുന്ന ഈ പ്രദേശത്ത് നിരവധി പേരാണ് വിനോദസഞ്ചാരത്തിനായി എത്തുന്നത്. കടലും പുഴയും സംഗമിക്കുന്ന ഈ പ്രദേശം കണ്ടല്‍ ചെടികളാല്‍ സമൃദ്ധമാണ്. ലോക്ക്ഡൗണ്‍ നിയന്ത്രണം അയഞ്ഞതോടെ മറ്റുപ്രദേശങ്ങളില്‍നിന്നുപോലും ആളുകള്‍ എത്തുന്നു. പക്ഷേ ആവശ്യമായ സുരക്ഷാ നടപടികളൊന്നും ഇവിടെയില്ല. ഇതിനായി മുറവിളി ഉയരുന്നതിനിടെയിലാണ് അപകടത്തില്‍പ്പെട്ട് കുട്ടി മരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top