100 കടന്ന് ഡീസല്‍ വില; സര്‍വകാല റെക്കോര്‍ഡ്

ദില്ലി; രാജ്യത്ത് ഇന്ധനവില സര്‍വകാല റെക്കോര്‍ഡില്‍. ജനങ്ങളെ ദുരിതത്തിലാഴ്ത്തി വീണ്ടും ഇന്ധനവില വര്‍ധിപ്പിച്ചു. ഡീസലിന് 38 പൈസയും പെട്രോളിന് 32 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ പെട്രോളിന് പിന്നാലെ കേരളത്തില്‍ ഡീസലിനും 100 രൂപ കടന്നു.

പാറശ്ശാലയില്‍ ഒരു ലിറ്റര്‍ ഡീസലിന്റെ വില 100.11 രൂപയായി വര്‍ധിച്ചു. തിരുവനന്തപുരത്തെ വെള്ളറടയില്‍ ഡീസല്‍ വില 100.08 രൂപയായി. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ ഡീസലിന് 99.85 രൂപയും കൊച്ചിയില്‍ 97.95 രൂപയും കോഴിക്കോട് 98.28 രൂപയുമാണ് വില.
പെട്രോളിന് തിരുവനന്തപുരത്ത് 106.40 രൂപയും കൊച്ചി 104.42, കോഴിക്കോട് 104.64 രൂപയുമാണ് വില.
മുംബയില്‍ ഇന്നലെ തന്നെ ഡീസലിന്റെ വില നൂറുകടന്നിരുന്നു.
ഒക്ടോബര്‍ 31 വരം വില കൂടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡീസലിന്റെ വിലെ 106 രൂപ വരെ ഉയരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

 

Share news
error: Content is protected !!
Scroll to Top