കോഴിക്കോട്: സംസ്ഥാനത്തെ വയോജന, ഭിന്നശേഷി സദനങ്ങളിലെ അന്തേവാസികള്‍ക്ക് ഓണക്കോടി നല്കുന്ന ഗിഫ്റ്റ് എ ട്രഡിഷന്‍ പദ്ധതിക്കു തുടക്കമായി. കോഴിക്കോട് എരഞ്ഞിപ്പാലം യു.എല്‍. കെയര്‍ നായനാര്‍ സദനത്തിലെ ഭിന്നശേഷിക്കാരായ 126 മുതിര്‍ന്ന അന്തേവാസികള്‍ക്ക് ഓണക്കോടി നല്കി ടൂറിസം, പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ചു.
കോഴിക്കോടിനെ ഭിന്നശേഷീസൗഹൃദജില്ലയാക്കി മാറ്റുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചു. സമീപകാലത്തു പൂര്‍ത്തീകരിച്ച ബേപ്പൂരിലെ വികസനപദ്ധതിയിലൂടെ ഇതിനു തുടക്കം കുറിച്ചുകഴിഞ്ഞു. വരുംനാളുകളില്‍ കേരളത്തിലെ എല്ലാ ജില്ലയിലും ഇതു പ്രാവര്‍ത്തികമാക്കും. വിവിധവിഭാഗങ്ങള്‍ക്ക് ഒരുപോലെ ആശ്വാസവും സന്തോഷവും പകരുന്ന മാതൃകാപദ്ധതിയാണ് ‘ഗിഫ്റ്റ് എ ട്രെഡിഷന്‍’ എന്ന് അഭിപ്രായപ്പെട്ട മന്ത്രി എല്ലാവര്‍ക്കും ഓണാശംസ നേര്‍ന്നു.
കോവിഡ് മഹാമാരികാരണം തൊഴിലും വരുമാനവും നിലച്ച കൈത്തറി, കരകൗശല മേഖലകളിലെ തൊഴിലാളികള്‍ക്ക് ഓണക്കാലത്ത് ആശ്വാസം പകരാന്‍ ലക്ഷ്യമിട്ട് വിഭാവനം ചെയ്തതാണ് ‘ഗിഫ്റ്റ് എ ട്രെഡിഷന്‍’ പദ്ധതി. ടൂറിസം വകുപ്പിനു കീഴില്‍ കോവളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജ് ആവിഷ്‌ക്കരിച്ച പദ്ധതി കൈത്തറി വസ്ത്രങ്ങളും പൈതൃകമുദ്ര നേടിയ കരകൗശലവസ്തുക്കളും അടങ്ങുന്ന ഓണക്കാഴ്ച ഉറ്റവര്‍ക്ക് സമ്മാനിക്കാന്‍ പ്രവാസികള്‍ അടക്കമുള്ളവര്‍ക്ക് അവസരമൊരുക്കുന്നതാണ്.
ബിസിനസ് സ്ഥാപനങ്ങളുടെ സാമൂഹികോത്തരവാദഫണ്ട് ഉപയോഗിച്ച് സംസ്ഥാനത്തെ വിവിധ കെയര്‍ ഹോമുകളിലെ അന്തേവാസികള്‍ക്ക് ഓണക്കോടി നല്കുന്നതരത്തിലേക്ക് ഈ പദ്ധതി വികസിപ്പിച്ചതിന്റെ ഉദ്ഘാടനമാണ് ഇന്നു നടന്നത്. കൊച്ചിയിലെ സുപ്രീം ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, കോഴിക്കോട് യു.എല്‍. ടെക്‌നോളജി സൊല്യൂഷന്‍സ്, തിരുവനന്തപുരം പി.റ്റി.സി. ഗ്രൂപ്പ്, പാറക്കല്‍ ഗ്രാനൈറ്റ്‌സ് തുടങ്ങിയ സ്ഥാപനങ്ങളാണ് ഇതിനകം പദ്ധതിയില്‍ പങ്കുചേര്‍ന്നത്. കേന്ദ്രപൊതുമേഖലാസ്ഥാപനങ്ങളടക്കം വൈകാതെ പങ്കുചേരുമെന്നാണു പ്രതീക്ഷിക്കുന്നത്. അതോടെ പദ്ധതി കൂടുതല്‍ വിപുലമാക്കും.
മഹത്മാഗാന്ധിയുടെ ചിതാഭസ്മം സൂക്ഷിച്ചിരിക്കുന്ന സ്മൃതിമണ്ഡപത്തില്‍ പുഷ്പ്പാര്‍ച്ചന നടത്തിയാണു മന്ത്രി ചടങ്ങിനു തുടക്കം കുറിച്ചത്. യുഎല്‍സിസിഎസ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഡോ. എം. കെ. ജയരാജ്, സുപ്രീം ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പ്രദീപ് നായര്‍, എരഞ്ഞിപ്പാലം മലബാര്‍ ഹോസ്പിറ്റല്‍ മാനേജിങ് ഡയറക്ടര്‍ ഡോ. മിലി മോനി, യുഎല്‍ കെയര്‍ നായനാര്‍ സദനം പ്രിന്‍സിപ്പല്‍ പി. തങ്കമണി, എ. അഭിലാഷ് ശങ്കര്‍, എം.ടി. അഭിജിത് എന്നിവരും സംസാരിച്ചു.
ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന 18 വയസ്സിനു മുകളിലുള്ള വ്യക്തികള്‍ക്ക് തൊഴില്‍നൈപുണ്യപരിശീലനം നല്കി പുനരധിവസിപ്പിക്കാന്‍ യത്‌നിക്കുന്ന യുഎല്‍ കെയര്‍ നായനാര്‍ സദനം കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ പിന്തുണയോടെ വി.ആര്‍. നായനാര്‍ ചില്‍ഡ്രന്‍സ് ഹോംസ് സൊസൈറ്റിയും ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ സാമൂഹികസേവനസംരംഭമായ യുഎല്‍സിസിഎസ് ഫൗണ്ടേഷനും നായനാര്‍ ബാലികാസദനത്തില്‍ നടത്തുന്ന സംരംഭമാണ്.
കെയര്‍ ഹോമുകള്‍ക്കുള്ള ‘ഗിഫ്റ്റ് എ ട്രഡിഷന്‍’ മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു