ശരീര അധിക്ഷേപം നടത്തിയ വ്‌ളോഗര്‍ക്ക് ചുട്ടമറുപടി നല്‍കി നടി ഗൗരി കിഷന്‍. അദേഴ്‌സ് എന്നസിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയാണ് ഗൗരി കിഷനോട് ശരീര ഭാരം എത്രയെന്ന് യൂട്യൂബര്‍ ചോദിച്ചത്. സിനിമയുമായി ബന്ധപ്പെട്ടാണ് ചോദ്യം ഉന്നയിച്ചതെന്ന മാധ്യമ പ്രവര്‍ത്തകന്റെ വാദത്തോടാണ് ഗൗരി പ്രതികരിച്ചത്. എന്റെ ഭാരം നിങ്ങളെ എങ്ങിനെയാണ് ബാധിക്കുകയെന്നും, ഈ സിനിമയുമായി അതിന് എന്ത് ബന്ധമാണ് ഉള്ളതെന്നും ഗൗരി ചോദിച്ചു. ഓരോ സ്ത്രീകള്‍ക്കും വ്യത്യസ്തമായ ശരീര പ്രകൃതമാണെന്നും തന്റെ കഴിവുകളെ കുറിച്ചാണ് സംസാരിക്കേണ്ടതെന്നും ഇത്തരം അംഗീകാരങ്ങള്‍ ആവശ്യമില്ലെന്നും ഗൗരി തുറന്നടിക്കുകയായിരുന്നു. ഇക്കാര്യം ഒരുതമാശയായി തോന്നയില്ലെന്നും ബോഡി ഷെയ്മിങ് സാധാരണവത്കരിക്കരുതെന്നും എന്നോട് ചോദിച്ച ചോദ്യത്തെക്കുറിച്ച് അഭിപ്രായം പനിക്ക് അവകാശമുണ്ടെന്നും ഗൗരി വ്യക്തമാക്കി. എല്ലാവര്‍ക്കും തന്റെ ഭാരത്തെക്കുറിച്ചാണ് അറിയേണ്ടതെന്നും ഒരു നടനോട് ഇതേ ചോദ്യം ചോദിക്കുമോ എന്നും ഗൗരി തിരിച്ച് ചോദിച്ചു.
ഗൗരിയുടെ നിലപാടിന് പിന്തുണ നല്‍കി ഗായിക ചിന്മയി ശ്രീപദ ഉള്‍പ്പെടെ നിരവധി താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്. അതെസമയം ഈ സംഭവ സമയത്ത് സംവിധായകനും നടനും മൗനം പാലിച്ചതിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനവും ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്.




