ഗണേശോത്സവത്തിനിടെ ആറുപേര്‍ മുങ്ങിമരിച്ചു

representational photo

ദില്ലി;  ഹരിയാനയില്‍ ഗണേശോത്സവത്തില്‍ വിഗ്രഹം നിമജ്ഞനം ചെയ്യുന്നതിനിടെ വിവിധയിടങ്ങളില്‍ ആറുപേര്‍ മുങ്ങിമരിച്ചു. ഹരിയാനയിലെ മഹേന്ദര്‍ഗാഡ്, സേനാപത് ജില്ലകളില്‍ വെള്ളിയാഴ്ച വൈകുന്നേരമാണ് അപകടങ്ങള്‍ ഉണ്ടായത്. മഹേന്ദര്‍ഗഡിലെ കനാലില്‍ നാല് യുവാക്കളും , സേനാപത്തില്‍ യമുനാനദിയില്‍ രണ്ട് പേരുമാണ് മുങ്ങിമരിച്ചത്.

വലിയ ഗണേശ വിഗ്രഹങ്ങള്‍ നിമജ്ജനം നടത്തുന്നതിനിടെയാണ് അപകടങ്ങള്‍ രണ്ടും സംഭവിച്ചത്. കൂടുതല്‍ ആളുകള്‍ ഒഴുക്കില്‍ പെട്ടിരുന്നു. എന്‍ഡിആര്‍എഫ് നടത്തിയ രക്ഷാപ്രവര്‍ത്തനത്തെ തുടര്‍ ന്നാണ് പലരും രക്ഷപ്പെട്ടത്.

 

Share news
error: Content is protected !!
Scroll to Top