കഞ്ചാവ് കേസില്‍ പിടിയിലായ തിരൂര്‍ സ്വദേശി കസ്റ്റഡിയിലിരിക്കെ മരിച്ചു

ഗുരുവായൂര്‍: രണ്ടുകിലോയിലധികം കഞ്ചാവുമായി എക്‌സൈസ് അറസ്റ്റ്ു ചെയ്ത് കൊണ്ടുപോകുന്നതിനിടെ പ്രതി മരിച്ചു. തിരൂര്‍ തൃപ്രങ്ങോട് കൈമലശേരി സ്വദേശി കരിമ്മത്തില്‍ വാസുദേവന്റെ മകന്‍ രഞ്ജിത്ത് കുമാര്‍(35)ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം.

ഗുരുവായൂരില്‍ നിന്ന് ഇയാളെ കഞ്ചാവുമായി തൃശൂര്‍ നര്‍ക്കോട്ടിക് എക്‌സൈസ് സ്‌ക്വാഡാണ് അറസ്റ്റ് ചെയ്തത്. ജീപ്പില്‍ കയറ്റി തൃശൂരിലേക്ക് കൊണ്ടുപോകുന്നതിനിടെ ഇയാള്‍ അപസ്മാര ലക്ഷണങ്ങള്‍ കാണിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഉടന്‍ തന്നെ ഉദ്യോഗസ്ഥര്‍ ഇയാളെ പാവറട്ടിയിലെ സ്വകാര്യാശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

തുടര്‍ന്ന് ഗുരുവായൂര്‍ അസി.പോലീസ് കമ്മീഷണര്‍ ബിജുഭാസ്‌ക്കറിന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ഇന്ന് പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

നേരത്തെ രഞ്ജിത്ത് തിരൂര്‍ എക്‌സൈസ് റെയ്ഞ്ചിലും കഞ്ചാവ് കേസിലെ പ്രതിയാണ്.

Share news
error: Content is protected !!
Scroll to Top