ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ശുചീകരണം നടത്തി

പരപ്പനങ്ങാടി: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് മുനിസിഫ് കോടതിയിലും ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയിലും ശുചീകരണ നടത്തി. പരപ്പനങ്ങാടി എസ്എന്‍എംഎച്ച്എസ്എസ്സിലെ എന്‍എസ്എസ് സ്‌ക്കൗട്ട് ആന്റ് ഗൈഡ് വിദ്യാര്‍ത്ഥികളാണ് ശുചീകരണം നടത്തിയത്.

മജിസ്‌ട്രേറ്റ് ടി.പി സവിത,മുനിസിഫ് രമ്യാ കൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് പ്രവര്‍ത്തി ഉദ്ഘാടനം ചെയ്തു. ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.വാസു ദേവന്‍ അധ്യക്ഷന്‍ വഹിച്ചു. റഷീദ് പരപ്പനങ്ങാടി ഗാന്ധിജയന്തി സന്ദേശം നല്‍കി. വാര്‍ഡ് കൗണ്‍സിലര്‍ നൗഫല്‍ ഇല്ലിയന്‍,അധ്യാപകരായ
എഎന്‍കെ ഫിറോസ്,വി എം മുഹമ്മദ് അലി,രാഖി,സജിത,ആന്‍സി,സിയാദ്, നിഹാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top