അബു സലീമിന് ജീവപര്യന്തം

abu-salemമുംബൈ: വ്യവസായിയായ പ്രദീപ് ജയിനിനെ കൊന്ന കേസില്‍ അധോലോക നായകന്‍ അബു സലീമിന് ജീവപര്യന്തം തടവു ശിക്ഷ. മുംബൈയിലെ ടാഡ കോടതിയാണ് വിധി പ്രഖ്യാപിച്ചത്.

കേസില്‍ അബു സലീമിന് വധശിക്ഷ നല്‍കണമെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്വല്‍ നിഗം ആവശ്യപ്പെട്ടുവെങ്കിലും കുറ്റവാളികളെ കൈമാറുന്നതിന് ഇന്ത്യയും പോര്‍ച്ചുഗലും തമ്മിലുള്ള കരാറിലെ വ്യവസ്ഥകള്‍ പരിഗണിച്ച് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.

1995 മാര്‍ച്ച് ഏഴിന് ജൂഹുവിലെ വീട്ടിന് പുറത്തുവച്ചാണ് റിയല്‍ എസ്റ്റേറ്റ് രംഗത്തെ പ്രമുഖനായ പ്രദീപ് ജെയിന്‍ വെടിയേറ്റ് മരിച്ചത്. കേസില്‍ അബു സലീം അടക്കം മൂന്നുപേര്‍ കുറ്റക്കാരാണെന്ന് ഫിബ്രവരി 16 ന് പ്രത്യേക ടാഡാ കോടതി കണ്ടെത്തിയിരുന്നു.

പത്തുവര്‍ഷം മുമ്പാണ് അബു സലീമിനെ പോര്‍ച്ചുഗല്‍ ഇന്ത്യയ്ക്ക് കൈമാറിയത്. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹീം സംഘത്തിലെ അംഗമായിരുന്നു മുന്‍പ് അബു സലീം. 1999 ലെ മുംബൈ സ്‌ഫോടന കേസിലും അബു സലീമിന് പങ്കുണ്ട്.

Share news
error: Content is protected !!
Scroll to Top