
തിമിംഗല സ്രാവുകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് അവബോധം നല്‍കുന്നതിനായി തീരദേശ വിദ്യാലയമായ ജി.യു.പി.എസ് അരിയല്ലൂരിലെ സീഡ് ക്ലബ്ബും സ്‌കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീമും ചേര്‍ന്ന് വേള്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ എന്ന സംഘടനയുടെ കീഴില്‍ സംഘടിപ്പിച്ച പരിപാടിയില്‍ SMC എക്‌സിക്യൂട്ടീവ് അംഗം ശ്രീമതി. രേണുകയുടെ അധ്യക്ഷതയില്‍ സ്‌കൂള്‍ പ്രധാന അധ്യാപകന്‍ ഫസലുറഹിമാന്‍ ഉദ്ഘാടനം ചെയ്തു.
പരിശീലനത്തില്‍ ജിതിന്‍ ജോസ് (അസിസ്റ്റന്റ് ഫീല്‍ഡ് ഓഫീസര്‍) അജിത് കുമാര്‍ (ഫീല്‍ഡ് അസിസ്റ്റന്റ്) എന്നിവര്‍ ക്ലാസുകള്‍ നല്‍കി. കടലില്‍ തള്ളുന്ന പ്ലാസ്റ്റിക്കുകളും എണ്ണ പോലുള്ള പദാര്‍ത്ഥങ്ങളുമാണ് ലോകത്തിലെ ഏറ്റവും വലിയ മത്സ്യമായ തിമിംഗലസ്രാവുകളുടെ വംശനാശത്തിന് കാരണമാകുന്നതെന്ന് ബോധം കുട്ടികളില്‍ ഉളവാക്കി.സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും ഇത് ഒരു നവ്യ അനുഭവമായി .
ഫൈസല്‍ ആന്‍ഡ് ശബാന ഫൗണ്ടേഷന്റെ സഹായത്തോടെ നടത്തിയ പരിപാടിയില്‍ ഫൈസല്‍ ആന്‍ഡ് ശബാന ഫൗണ്ടേഷനിലെ അനഘ എന്‍.വി (പ്രോജക്ട് കോ. ഓഡിനേറ്റര്‍) അദ്‌നാന്‍ അല്‍ത്താഫ് എന്നവര്‍ സന്നിഹിതരായിരുന്നു. പരിപാടിയില്‍ അധ്യാപകരായ ജിനിഷ,ബിന്ധ്യ, ആതിര , ഷുഹൈബ് പരിപാടികള്‍ നിയന്ത്രിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




