ഇന്ധന നികുതി: ഇളവിന് നിർബന്ധിക്കരുതെന്ന് കോൺഗ്രസ് മുഖ്യമന്ത്രിമാർ

ഇന്ധന വില വര്‍ധനയില്‍ ദേശീയ നേതൃത്വത്തെ പ്രതിരോധത്തിലാക്കി കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍. സംസ്ഥാനങ്ങളെ നികുതി കുറയ്ക്കാന്‍ നിര്‍ബന്ധിക്കരുതെന്ന് രാജസ്ഥാന്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രിമാര്‍ ആവശ്യപ്പെട്ടു. സംസ്ഥാന നികുതികള്‍ കുറച്ചാല്‍ വികസന ക്ഷേമ പദ്ധതികളെ അത് ബാധിക്കുമെന്നും ഭരണവിരുദ്ധവികാരത്തിന് കാരണമാകുമെന്നും മുഖ്യമന്ത്രിമാര്‍ പറഞ്ഞു. നിലപാട് കോണ്‍ഗ്രസ് അധ്യക്ഷയെ അറിയിച്ചു.

നേരത്തെ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇന്ധന നികുതി കുറയ്ക്കാന്‍ ഹൈക്കമാന്റ് ഇടപെട്ടിരുന്നു. ജനങ്ങള്‍ക്ക് ആശ്വാസകരമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരുകളോട് എഐസിസി ആവശ്യപ്പെട്ടു.

അതേസമയം കേരളമുള്‍പ്പെടെയുള്ള സര്‍ക്കാരുകള്‍ ഇന്ധന നികുതി കുറയ്ക്കാത്തത് ഉചിതമല്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞിരുന്നു. സംസ്ഥാനങ്ങളോട് ഇന്ധന വില നികുതി കുറയ്ക്കാന്‍ പറയാന്‍ പ്രധാനമന്ത്രിക്ക് ധാര്‍മികതയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി

 

Share news
error: Content is protected !!
Scroll to Top