HIGHLIGHTS : Friend of 19-year-old who committed suicide after engagement also ends her life
മലപ്പുറം: വിവാഹനിശ്ചയത്തിന് പിന്നാലെ ആത്മഹത്യ ചെയ്ത 19 കാരിയുടെ സുഹൃത്തും ജീവനൊടുക്കി. മഞ്ചേരി തൃക്കലങ്ങോട് കാരക്കുന്ന് സ്വദേശി സജീറി(19)നെയാണ് എടവണ്ണയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
പെണ്‍കുട്ടി മരിച്ചതിന് പിന്നാലെ യുവാവ് കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇതെതുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞുവരുന്നതിനിടെയാണ് ആശുപത്രിയില്‍ നിന്ന് കടന്നുകളഞ്ഞ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കാരക്കുന്ന് ആമയൂര്‍ റോഡ് പുതിയത്ത് വീട്ടില്‍ ഷൈമ സിനിവറി(19) നെ ഫെബ്രുവരി മൂന്നാം തിയതിയാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം നടന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ഷൈമയുടെ വിവാഹം നിശ്ചയം കഴിഞ്ഞിരുന്നു. അടുത്തദിവസം നിക്കാഹ് ചടങ്ങ് നടക്കാനിരിക്കെയാണ് ഷൈമ ജീവനൊടുക്കിയത്. ഇതിനുപിന്നാലെ അതേദിവസം തന്നെ ഷൈമയുടെ അയല്‍ക്കാരനും സുഹൃത്തുമായ സജീറിനെ കൈഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് യുവാവിനെ മഞ്ചേരി മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം ആരുമറിയാതെ യുവാവ് ഇവിടെ നിന്ന് കടന്നുകളയുകയായിരുന്നു. പിന്നീട് എടവണ്ണയില്‍ ഒരു മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
പ്ലസ്ടുവിന് ശേഷം പി എസ് സി പരീക്ഷാപരിശീലനം നടത്തിവരികയായിരുന്നു ഷൈമ. ബ്യൂട്ടീഷ്യന്‍ കോഴ്‌സ് വിദ്യാര്‍ത്ഥിയാണ് സജീര്‍.