സൗജന്യ അഭിമുഖ പരിശീലനം

HIGHLIGHTS : Free interview training

careertech

യു.പി.എസ്.സി 2024-ൽ നടത്തിയ സിവിൽ സർവീസ് മെയിൻസ് പരീക്ഷ പാസായി അഭിമുഖത്തിന് യോഗ്യത നേടിയ കേരളത്തിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്കായി കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ അടോപ്ഷൻ സ്കീം’ പ്രകാരം പ്രഗത്ഭരായ സിവിൽ സർവീസ് ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സൗജന്യ അഭിമുഖ പരിശീലനം, അഭിമുഖത്തിന് പങ്കെടുക്കാൻ ന്യുഡൽഹി കേരള ഹൗസിൽ സൗജന്യ താമസ – ഭക്ഷണ സൗകര്യം, അഭിമുഖത്തിനായി ന്യൂഡൽഹിയിലേക്കും തിരിച്ചുമുള്ള സൗജന്യ എയർ / ട്രെയിൻ ടിക്കറ്റ് എന്നിവ നൽകും.

അഭിമുഖ പരിശീലനത്തിനായി https://kscsa.org എന്ന വെബ്സൈറ്റിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യണം. ന്യൂഡൽഹി കേരള ഹൗസിൽ താമസത്തിനായി നിശ്ചിത ഫോമിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 8281098863, 8281098862.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!