വനിതാ ദിനത്തില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ വനിതകള്‍ക്ക് സൗജന്യ പ്രവേശനം

കോഴിക്കോട്:സംസ്ഥാന സര്‍ക്കാരിന്റെ ടൂറിസം നയമായ സ്ത്രീ സൗഹൃദ വിനോദ സഞ്ചാരം പോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വനിതാ ദിനത്തില്‍ വനിതകള്‍ക്ക് സൗജന്യ പ്രവേശനം പ്രഖ്യാപിച്ച് ഡിടിപിസി.

ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ കീഴിലുള്ള സരോവരം ബയോ പാര്‍ക്ക്,കാപ്പാട് ബ്ലൂ ഫ്ലാഗ് ബീച്ച്, വടകര സാന്‍ഡ് ബാങ്ക്സ് ബീച്ച്, അരിപ്പാറ ഡെസ്റ്റിനേഷന്‍ എന്നിവിടങ്ങളിലേക്ക് ഉള്ള പ്രവേശനം അന്തര്‍ദേശീയ വനിതാ ദിനമായ മാര്‍ച്ച് 08 ന് വനിതകള്‍ക്ക് സൗജന്യമായിരിക്കും എന്ന് ചെയര്‍മാന്‍ ഡിടിപിസി അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top