ഉംറ വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പ്രതി പിടിയിൽ

മട്ടാഞ്ചേരി : ഉംറ യാത്രയ്ക്കുള്ള വിസയും വിമാന ടിക്കറ്റും വാഗ്ദാനം ചെയ്ത് നിരവധിപേരിൽനിന്ന് പണം തട്ടിയ കേസിൽ തലശേരി സ്വദേശി മുഹമ്മദ് റിഫാനെ അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശിനി ജുബൈരിയയെയും പ്രതിചേർത്തിട്ടുണ്ട്. മട്ടാഞ്ചേരി പാണ്ടിക്കുടി ഭാഗത്ത് താമസിക്കുന്ന വി കെ അബ്ദുൾ കരീം ഭാര്യ ഷീജ അബ്ദുൾ കരീം എന്നിവരുടെ പരാതിയിലാണ് അറസ്റ്റ്.

ജനുവരി ആറിന് വിമാന ടിക്കറ്റിന് ദമ്പതികൾ 90,400 രൂപ കൊടുത്തു. പിറ്റേ ദിവസം തന്നെ സൗദിയിലേക്കും തിരിച്ചുമുള്ള യാത്രാ ടിക്കറ്റ് റിഫാൻ അയച്ചുന ൽകി. യാത്രയ്ക്ക് ഒരു മണികൂർ മുമ്പാണ് ടിക്കറ്റ് വ്യാജമാണെന്ന വിവരം ദമ്പതികൾ അറിയുന്നത്. പിന്നീട് പുതിയ ടിക്കറ്റും വിസയും എടുത്താണ് ഇവർ യാത്ര തിരിച്ചത്. ഇവരുടെ സംഘത്തിലെ 22 പേരാണ് വഞ്ചിക്കപ്പെട്ടത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top