Section

malabari-logo-mobile

ഫ്രാങ്കോ മുളയ്ക്കല്‍ ചുമതലകളില്‍ നിന്നൊഴിഞ്ഞു

HIGHLIGHTS : ന്യൂഡല്‍ഹി: കന്യാസ്ത്രീയെ ലൈംഗീകമായി പീഡിപ്പിച്ചെന്ന കേസില്‍ ഫ്രാങ്കോ മുളയ്ക്കല്‍ രൂപതാ ഭരണം സഹമെത്രാന്‍മാര്‍ക്ക് കൈമാറി. സംഭവത്തില്‍ വത്തിക്കാന്റെ...

ന്യൂഡല്‍ഹി: കന്യാസ്ത്രീയെ ലൈംഗീകമായി പീഡിപ്പിച്ചെന്ന കേസില്‍ ഫ്രാങ്കോ മുളയ്ക്കല്‍ രൂപതാ ഭരണം സഹമെത്രാന്‍മാര്‍ക്ക് കൈമാറി. സംഭവത്തില്‍ വത്തിക്കാന്റെ ഇടപെടലും ഉറപ്പായിട്ടുണ്ട്.

ചുമതലകള്‍ മാത്യൂ കൊക്കാണ്ടം, ഫാ.ജോസഫ് തെക്കുകാട്ടില്‍,ഫാ.സുബിന്‍ തെക്കടത്ത്, ഫാ.ബിബിന്‍ ഓട്ടക്കുന്നേല്‍ എന്നിവരക്കാണ് വീതിച്ചു നല്‍കിയിരിക്കുന്നത്. ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യലിന് ഹാജരാക്കാന്‍ കേരളത്തിലേക്കു വരുന്നതിന്റെ മുന്നോടിയായാണ് ഈ നീക്കം.

sameeksha-malabarinews

കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം അയച്ച നോട്ടീസ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കൈപ്പറ്റി. 19 ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുമെന്ന് ഫ്രാങ്കോ മുളയ്ക്കല്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ മുന്‍കൂര്‍ ജാമ്യം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് രൂപത അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തിവരുന്ന സമരം എട്ടാം ദിവസത്തിലേക്ക് കടന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!