വളാഞ്ചേരി:സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവറടക്കം പതിനാലോളം പേര്‍ക്ക് പരിക്ക്. വളാഞ്ചേരി കഞ്ഞിപ്പുര മൗണ്ട് ഹിറാ സ്‌കൂള്‍ ബസാണ് സ്‌കൂളിന് സമീപം ഗ്രൗണ്ടില്‍ നിയന്ത്രണം വിട്ട് മറിഞ്ഞത്. പരിക്കേറ്റവരെ വളാഞ്ചേരി നടക്കാവില്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.
വളാഞ്ചേരി കഞ്ഞിപ്പുര മൗണ്ട് ഹിറാ സ്‌കൂള്‍ ബസാണ് സ്‌കൂളിന് സമീപം ഗ്രൗണ്ടില്‍ നിയന്ത്രണം വിട്ട് മറിഞ്ഞത്. കുട്ടികളുമായി രാവിലെ സ്‌കൂളിലെക്ക് വരികയായിരുന്ന ബസ്സാണ് മറിഞ്ഞത്. ചെറിയകുട്ടികള്‍ അടക്കം നിരവധി കുട്ടികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആരുടേയും പരിക്ക് ഗുരുതരമല്ല. രാവിലെ കുട്ടികളുമായി സ്‌കൂളിലേക്കു വരുന്ന വഴി സ്‌കൂള്‍ പരിസരത്ത് വെച്ചായിരുന്നു വാഹനത്തിന്റെ നിയന്ത്രണം നഷ്ട്ടപ്പെട്ടത്.
അപകടത്തില്‍ പരിക്ക് പറ്റിയ കുട്ടികളെയും ഡ്രൈവറെയും വളാഞ്ചേരിയില്‍ നടക്കാവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വളാഞ്ചേരി പൊലീസ് എത്തി നടപടികള്‍ സ്വീകരിച്ചു വരികയാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു





