ഒഴൂരില്‍ വീണ്ടും കുറുക്കന്റെ പരാക്രമം: നാല് പേര്‍ക്ക് കടിയേറ്റു

താനാളൂര്‍:ഒഴൂര്‍ പഞ്ചാത്തില്‍ വീണ്ടും കുറുക്കന്റെ പരാക്രമം. ഓമച്ചപ്പുഴമേല്‍മുറി, പെരിഞ്ചേരി പ്രദേശങ്ങിളില്‍ നാലു പേരെ കുറുക്കന്‍ കടിച്ചു പരിക്കേല്‍പ്പിച്ചു.
സുരാജ് (16), ജിതേഷ് (40), മാമന്‍ (60), കുഞ്ഞാവ (60) എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വഴിയാത്രക്കാരെയും വീടിന് സമീപത്ത് നില്‍ക്കു
ന്നവരേയുമാണ് കുറുക്കന്‍ കടിച്ചത്. കടിയേറ്റയുടനെ മാമന്‍ എന്നയാള്‍ കുറുക്കനെ തളയ്ക്കാനും കൂട്ടിലടക്കാനും ശ്രമിച്ചെങ്കിലും മാമനെ കടിച്ച് സാരമായി പരിക്കേല്‍പ്പിച്ച ശേഷം കുറുക്കന്‍ രക്ഷപ്പെടുകയായിരുന്നു.

വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഭവം. പഞ്ചായത്ത് പ്രസി ഡന്റ് കൊടിയേങ്ങല്‍ യൂസുഫിന്റെ നിര്‍ദേശാനുസരണം ഫോറസ്റ്റ് അധികൃതരെത്തി പരിശോധിച്ചെങ്കിലും കുറുക്കനെ കണ്ടെത്താതായില്ല. ഒഴൂര്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ ജനങ്ങള്‍ കുറച്ച് കാലമായിഭീതിയോടെയാണ് കഴിയുന്നത്. ഒരാഴ്ച മുമ്പ് അയ്യായ ഞാറ്റു തൊട്ടിപ്പാറ പ്രദേശത്ത് കുറുക്കന്‍ മൂന്ന് പേരേയും അഞ്ചാടുകളേയും കടിച്ചു പരിക്കേല്‍പ്പിച്ചതിനെ തുടര്‍ന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിന്നു.

ഒഴൂര്‍ പഞ്ചായത്തില്‍ തെരുവ് നായ്ക്കളുടെയും, കുറുക്കന്‍മാരുടെയും അക്രമങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യ ത്തില്‍ പരിഹാരം വേണമെന്ന് ഒഴൂര്‍ പഞ്ചായത്ത് ഭരണസമിതി ജില്ലാ കളക്ടറോടാവശ്യപ്പെട്ടു

Share news
error: Content is protected !!
Scroll to Top