മുന്‍ പോലീസ് ഉദ്യോഗസ്ഥനും മോട്ടിവേഷന്‍ സ്പീക്കറുമായ ഫിലിപ്പ് മമ്പാടിനെ പോക്‌സോ കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്തു. പതിനാറുകാരിയുടെ പരാതിയിലാണ് നിലമ്പൂര്‍ പോലീസ് ഇന്നലെ രാത്രി ഫിലിപ് മമ്പാടിനെ പിടികൂടിയത്. കാസര്‍ഗോഡ് കാഞ്ഞങ്ങാടെ ലോഡ്ജില്‍ കൊണ്ട് പോയി 2025 സെപ്റ്റംബറില്‍ പീഡിപ്പിച്ചു എന്നാണ് പരാതി.
സ്‌കൂളിലെ കൗണ്‍സിലിങ്ങിനിടെയാണ് പെണ്‍കുട്ടി പീഡന വിവരം പറഞ്ഞത്. പിന്നീട് ചൈല്‍ഡ് ലൈനില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് കോഴിക്കോട് ചേവായൂര്‍ പോലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ നിലമ്പൂര്‍ പോലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് ഫിലിപ് മമ്പാടിനെ വീട്ടില്‍ നിന്ന് പിടികൂടിയത്.
ചേവായൂര്‍ പോലീസില്‍ നിന്ന് നിലമ്പൂര്‍ സ്റ്റേഷനിലേക്ക് കേസ് കൈമാറിയാല്‍ അറസ്റ്റ് രേഖപ്പെടുത്തി തുടര്‍ നടപടി സ്വീകരിക്കും. മോട്ടിവേഷന്‍ സ്പീക്കര്‍ എന്ന നിലയിലും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവെന്‍സര്‍ എന്ന നിലയിലും ഏറെ പരിചിതനായി വ്യക്തിയാണ് ഫിലിപ് മമ്പാട്. നേരത്തെ പോലീസ് സേനയുടെ ഭാഗമായിരുന്ന ഇയാള്‍ പിന്നീട് ജോലി രാജി വെച്ച് മോട്ടിവേഷന്‍ രംഗത്തേക്ക് തിരിയുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




