കാട്ടു തീ ; മരണം എട്ട്

മൂന്നാര്‍: കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം എട്ടായി. ദേവികുളത്തിനടുത്ത് കൊളക്കുമലയില്‍ നിന്ന് തമിഴ്‌നാട്ടിലെ തേനിയിലേക്ക് ട്രക്കിങ്ങിനുപോയ 36 പേരടങ്ങിയ സംഘമാണ് കാടുതീയില്‍ കുടങ്ങിയത്. 15 പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. 17 പേരെ രക്ഷപ്പെടുത്തി. നിലവില്‍ കാട്ടുതീ നിയന്ത്രണ വിധേയമായിട്ടുണ്ട്.

ചെന്നൈയിലെ ട്രക്കിങ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ എത്തിയ 25 സ്ത്രീകളും എട്ട് പുരുഷന്‍മാരും മൂന്ന് കുട്ടികളും ഉള്‍പ്പെട്ട സംഘമാണ് അപകടത്തില്‍പ്പെട്ടത്. മീശപ്പുലിമലയില്‍ നിന്നും ഇറങ്ങി കരങ്ങിണി മലയുടെ താഴ്‌വാരത്തിലെത്തിയതോടെയാണ് തീ പടര്‍ന്നത്. ശനിയാഴ്ചയാണ് ഇവര്‍ ട്രെക്കിങ്ങിനായി എത്തിയത്.

സംഘത്തിലെ ഒരാള്‍ വലിച്ച ശേഷം വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റിയില്‍ നിന്നാണ് തീ പടര്‍ന്നതെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുമുണ്ട്.

Related Articles