റോഡരികിൽ സ്ഥിരമായി കാട്ടാനക്കൂട്ടം യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ്

പുൽപ്പള്ളി : പാക്കം-കുറുവ-ചേകാടി റോഡരികിൽ കാട്ടാനക്കൂട്ടം ഇറങ്ങുന്നത് പതിവായതോടെ യാത്രക്കാർക്ക് വനംവകുപ്പിന്റെ ജാഗ്രതാ നിർദേശം. മഴ കഴിഞ്ഞ് പച്ചപ്പ് നിറഞ്ഞതോടെയാണ് കുട്ടിയാനകളടക്കമുള്ള സംഘം പകൽസമയങ്ങളിൽ പോലും റോഡരികിലേക്ക് എത്തുന്നത്.

ചേകാടിയിലെ നെൽപ്പാടങ്ങൾ കാണാനും കുറുവ ദ്വീപ് സന്ദർശനത്തിനുമായി നിരവധി വിനോദസഞ്ചാരികളാണ് ഇതു വഴി കടന്നുപോകുന്നത്. ആനകളെ കാണുമ്പോൾ കൗതുകത്തോടെ വാഹനങ്ങൾ നിർത്തി ഫോട്ടോയും വീഡിയോയും പകർത്താൻ ശ്രമിക്കുന്നത് വലിയ അപകടഭീഷണിയാണ് ഉയർത്തുന്നത്. ആനകളുടെ അടുത്തുചെല്ലുന്നതും ശബ്ദമുണ്ടാക്കുന്നതും ആനകളെ പ്രകോപിപ്പിക്കുന്നു

കഴിഞ്ഞ ദിവസങ്ങളിൽ വാഹനങ്ങൾക്ക് നേരെ ആനകൾ പാഞ്ഞെടുത്തിരുന്നു. അപ്രതീക്ഷിതമായി ആനകളെ കാണുമ്പോൾ വാഹനങ്ങളുടെ നിയന്ത്രണം വി ട്ട് അപകടങ്ങളുണ്ടാകാനുള്ള സാധ്യതയുണ്ട്. കാട്ടാനകളെ കണ്ടാൽ വാഹനം നിർത്തരുതെന്നും യാതൊരു കാരണവശാലും അവയെ പ്രകോപിപ്പിക്കരുതെന്നും വനം വകുപ്പ് മുന്നറിയിപ്പ് നൽകി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top