‘ലഹരിക്കെതിരെ ഫുട്‌ബോൾ ലഹരി’; ഫുട്‌ബോൾ മത്സരം

ഫുട്‌ബോൾ മത്സരം
‘ലഹരിക്കെതിരെ ഫുട്‌ബോൾ ലഹരി’ എന്ന സന്ദേശമുയർത്തി എക്‌സൈസ് വകുപ്പും വിമുക്തി മിഷനും സംയുക്തമായി തീരദേശ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു.  ഡിസംബർ 16 രാവിലെ എട്ടിന് പൊന്നാനി ഈശ്വരമംഗലം ന്യൂ യു.പി സ്‌കൂൾ ടർഫ് ഗ്രൗണ്ടിൽ നടക്കുന്ന മത്സരം പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്യും. ഡപ്യൂട്ടി എക്‌സൈസ് കമ്മീഷണർ വൈ. ഷിബു അധ്യക്ഷത വഹിക്കും. തീരദേശ മേഖലകളിൽ നിന്നായി എട്ട് ടീമുകൾ മത്സരത്തിൽ പങ്കെടുക്കും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top