അരി സൂക്ഷിക്കാന്‍ ബാര്‍ അസോസിയേഷന്‍ മുറി നല്‍കിയില്ല;പൂട്ടു പൊളിച്ച് കളക്ടര്‍

തൃശൂര്‍: ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സംഭവനയായി ലഭിച്ച അരിയും മറ്റ് സാധനങ്ങളും സൂക്ഷിക്കാന്‍ സ്ഥലം ലഭിച്ചില്ല. തുര്‍ന്നാണ് കളക്ടര്‍ ടി വി അനുപമ ബാര്‍ അസോസിയേഷന്റെ മുറികള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ മുറികള്‍ വിട്ടു നല്‍കാന്‍ വക്കീന്‍മാര്‍ തയ്യാറായില്ല. ഏറെ നാളായി പൂട്ടിക്കിടക്കുന്ന മുറിയായിരുന്നു ഇവ.

ഇതെ തുടര്‍ന്ന് ദുരന്തനിവാരണ നിയമം 2005 ലെ സെക്ഷന്‍ 34(എച്ച്),(ജെ),(എം) പ്രകാരമാണ് കളക്ടറുടെ നടപടി.

മാധ്യമപ്രവര്‍ത്തകനായ അബ്ദുള്‍ റഷീദ് സംഭവത്തേക്കുറിച്ച് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് വൈറലാകുകയാണ്.

Share news
error: Content is protected !!
Scroll to Top