Section

malabari-logo-mobile

പത്ത്, പ്ലസ്ടു ഫസ്റ്റ്ബെൽ റിവിഷൻ ക്ലാസുകൾ  ഫെബ്രുവരി 14 അവസാനിക്കും

HIGHLIGHTS : First bell revision classes end Feb. 14

പത്ത്, പ്ലസ്ടു വിദ്യാർത്ഥികൾക്കായി കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്ബെൽ  റിവിഷൻ ക്ലാസുകളുടെ സംപ്രേഷണം ഫെബ്രുവരി 14 പൂർത്തിയാകും. ഈ ക്ലാസുകൾ ഓഡിയോ ബുക്കുകളായും പോർട്ടലിൽ ലഭ്യമാക്കിയിട്ടുണ്ട്.

ഈ മാസം അവസാനവാരം പൊതു പരീക്ഷ നടക്കുന്ന പത്ത്, പ്ലസ്ടു ക്ലാസുകളിലെ കുട്ടികൾക്ക് സംശയ നിവാരണം കൈറ്റ് വിക്ടേഴ്സിൽ ഫോൺ-ഇൻ രൂപത്തിൽ ലൈവായി നടത്താനും സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാ ക്ലാസുകളും firstbell.kite.kerala.gov.in പോർട്ടലിൽ ലഭിക്കും.
തിങ്കളാഴ്ച്ച മുതൽ ഫസ്റ്റ്ബെല്ലിൽ പ്ലസ് വണ്ണിന് ആറും എട്ട്, ഒൻപത് ക്ലാസുകൾക്ക് മൂന്നുവീതം ക്ലാസുകൾ സംപ്രേഷണം ചെയ്യുമെന്ന് കൈറ്റ് സി.ഇ.ഒ. കെ.അൻവർ സാദത്ത് അറിയിച്ചു.

sameeksha-malabarinews

പ്ലസ് വൺ ക്ലാസുകൾ രാവിലെ എട്ട് മണി മുതലും എട്ട്, ഒൻപത് ക്ലാസുകൾ യഥാക്രമം മൂന്ന് മണിക്കും 4.30 നും സംപ്രേഷണം ആരംഭിക്കും. പ്രീപ്രൈമറി മുതൽ ഏഴുവരെ ക്ലാസുകളുടെ സംപ്രേഷണം നിലവിലുള്ള സമയത്തുതന്നെ ആയിരിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!