പരപ്പനങ്ങാടി ടൗണില്‍ പള്ളിക്കു മുകളില്‍ തീകണ്ടത് ആശങ്ക പടര്‍ത്തി

പരപ്പനങ്ങാടി: ടൗണ്‍ സുന്നി മസ്ജിദിന്റെ കെട്ടിട മുകള്‍ ഭാഗത്ത് നിന്ന് തീ നാളങ്ങള്‍ ഉയര്‍ന്ന് പൊങ്ങിയത് ടൗണില്‍ പരിഭ്രാന്തി പരത്തി, ബുധനാഴ്ച്ച വൈകുന്നേരം 5.40 നാണ് സംഭവം.

തൊട്ടടുത്ത കെട്ടിടങ്ങളിലുണ്ടായിരുന്നവര്‍ തീ ഉയരുന്നത് കണ്ട് പള്ളിക്ക് സമീപമെത്തി ശബ്ദം ഉണ്ടാക്കിയെങ്ങിലും മറുപടിയുണ്ടായില്ല. തുടര്‍ന്ന് നാട്ടുകാര്‍ പോലീസിലും ഫയര്‍ഫോഴ്‌സിലും വിവരമറിയിച്ചു.ഈ സമയത്ത് ശക്തമായ കാറ്റുമുണ്ടായിരുന്നു. പൊലീസും നാട്ടുകാരുമെത്തി പരിശോധനക്ക് മുതിര്‍ന്നതോടെ പള്ളിയിലെ ജീവനക്കാരന്‍ കാര്‍പെറ്റുകളും വെയ്സ്റ്റുകളും മുകളിലിട്ട് കത്തിച്ചതാണന്ന് മനസിലായി. പള്ളി ജീവനക്കാരനായ യുവാവിനെ ഉപദേശിച്ച് പരപ്പനങ്ങാടി എസ്. ഐ. രാജേന്ദ്രന്‍ നായരും സംഘവും അവര്‍ക്ക് പിന്നാലെ നാട്ടുകാരും മടങ്ങി .

അതിനിടെ തിരൂരില്‍ നിന്നും പുറപെടാനിരുന്ന ഫയര്‍ സ്‌റ്റേഷനില്‍ വിളച്ച് നിജസ്ത്ഥി വിളിച്ചറിയിച്ചതോടെ അവര്‍ വരാതെ പിന്തിരിഞ്ഞു. നാട്ടുകാരും പോലീസും ആവിശ്യപ്പെട്ടതനുസരിച്ച് പള്ളി ജീവനക്കാരനും തൊട്ടടുത്ത കടകളിലുള്ളവരും ചേര്‍ന്ന് തീയണച്ചു.

Share news
error: Content is protected !!
Scroll to Top