കോട്ടയം മെഡിക്കല്‍ കോളേജില്‍ തീപിടുത്തം. നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. തീയും പുകയും ഉയര്‍ന്നതോടെ സമീപത്തെ വാര്‍ഡിലുള്ള രോഗികളെയെല്ലാം ഉടനെ ഒഴിപ്പിച്ചു.
തീപിടുത്തമുണ്ടാവാനുള്ള കാരണം വ്യക്തമല്ല. മൂന്നാം വാര്‍ഡിലെ നൂറിലധികംവരുന്ന രോഗികളെയും കൂട്ടിരിപ്പുകാരെയും ഒഴിപ്പിച്ചു.
അഗ്ന്‌നി രക്ഷാ സേന സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം ആരംഭിച്ചു.
അതെസമയം കോട്ടയം മെഡിക്കല്‍ കോളേജില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ തീപിടിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട്ട് തേടി. അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.




