Section

malabari-logo-mobile

എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌ത്‌ 24 മണിക്കൂറിനുള്ളില്‍ വെബ്‌സൈറ്റിലിടണം;സുപ്രീം കോടതി

HIGHLIGHTS : ദില്ലി: പോലീസ്‌ സ്‌റ്റേഷനുകളില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌ത്‌ 24 മണിക്കൂറിനുള്ളില്‍ അവ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന്‌ സുപ്രീംകോടതി സംസ്ഥാ...

ദില്ലി: പോലീസ്‌ സ്‌റ്റേഷനുകളില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌ത്‌ 24 മണിക്കൂറിനുള്ളില്‍ അവ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന്‌ സുപ്രീംകോടതി സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും നിര്‍ദേശിച്ചു. യൂത്ത്‌ ലോയേഴ്‌സ്‌ അസോസിയേഷന്‍ ഓഫ്‌ ഇന്ത്യ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ച്‌ ജസ്റ്റിസുമാരായ ദീപക്‌ മിശ്ര, സി നാഗപ്പന്‍ എന്നിവരടങ്ങിയ ബെഞ്ചാണ്‌ ഉത്തരവ്‌ പുറത്തിറക്കിയത്‌.

ഇന്റര്‍നെറ്റ്‌ ലഭ്യമല്ലാത്ത ഇടങ്ങളില്‍ 72 മണിക്കൂറിനുള്ളില്‍ എഫ്‌ഐആര്‍ വെബ്‌സൈറ്റില്‍ അപ്‌ലോഡ്‌ ചെയ്‌താല്‍ മതിയെന്നും കോടതി വ്യക്തമാക്കുന്നുണ്ട്‌. അതെസമയം കുട്ടികള്‍ക്കും സ്‌ത്രീകള്‍ക്കുമെതിരായ ലൈംഗീക അതിക്രമം, കലാപം തുടങ്ങി സൂക്ഷമായി കൈകാര്യം ചെയ്യേണ്ട കേസുകളുടെ എഫ്‌ഐആര്‍ അപ്‌ലോഡ്‌ ചെയ്യുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്‌. എഫ്‌ഐആര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാത്തതിന്റെ ആനുകൂല്യം കുറ്റാരോപിതര്‍ക്ക്‌ ലഭിക്കുന്നത്‌ ഒഴിവാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

sameeksha-malabarinews

നേരത്തെ 48 മണിക്കൂറിനുള്ളില്‍ സംസ്ഥാനങ്ങള്‍ എഫ്‌ഐആര്‍ അപ്‌ലോഡ്‌ ചെയ്യണമെന്ന്‌ കോടതി നിര്‍ദേശിച്ചിരുന്നു. ഇതാണ്‌ ഇപ്പോള്‍ 24 മണിക്കൂറായി കുറച്ചത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!