ഗുജറാത്തില്‍ യുദ്ധവിമാനം തകര്‍ന്നുവീണു; പൈലറ്റ് മരിച്ചു

ഗാന്ധിനഗര്‍: ഗുജറാത്തിലെ ജാംനഗറില്‍ വ്യോമസേനയുടെ വിമാനം തകര്‍ന്നുവീണു. അപകടത്തില്‍ പൈലറ്റ് മരിച്ചു. ഒപ്പമുണ്ടായിരുന്ന സഹ പൈലറ്റിന് ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. താഴെവീണ വിമാനം പൂര്‍ണമായി കത്തിയമര്‍ന്നു.

രാത്രി 9.50 ഓടെയാണ് അപകടം ഉണ്ടായത്. അപകടത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ല.  വയലിലാണ് വിമാനം തകര്‍ന്ന് വീണത്. അതുകൊണ്ടുതന്നെ പ്രദേശവാസികള്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.സംഭവത്തിന് ശേഷം പ്രദേശത്ത് നാട്ടുകാര്‍ തടിച്ചുകൂടി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top