Section

malabari-logo-mobile

ദുല്‍ഖറിനെതിരെയുള്ള വിലക്ക് പിന്‍വലിച്ച് ഫിയോക്ക്

HIGHLIGHTS : Feuok lifts ban on Dulquar

നടന്‍ ദുല്‍ഖര്‍ സല്‍മാന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ച്
തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്. ദുല്‍ഖറിന്റെ നിര്‍മ്മാണ കമ്പനിയുടെ പ്രതിനിധി നല്‍കിയ വിശദീകരണം തൃപ്തികരമെന്ന് ചൂണ്ടിക്കാട്ടിയാണ് ഫിയോക് നടപടി. ‘സല്യൂട്ട്’ സിനിമ ഒ.ടി.ടിക്ക് നല്‍കിയതുമായി ബന്ധപ്പെട്ടാണ് ദുല്‍ഖറിന് വിലക്കേര്‍പ്പെടുത്തിയിരുന്നത്. ഇനിയുള്ള സിനിമകള്‍ തിയറ്ററിന് നല്‍കുമെന്നും ദുല്‍ഖര്‍ അറിയിച്ചു.

ദുല്‍ഖറിന്റെ നിര്‍മാണക്കമ്പനിയായ വേഫേറര്‍ ഫിലിംസിനെ മാര്‍ച്ച് 15നാണ് ഫിയോക് വിലക്കുന്നത്. ജനുവരിയില്‍ തിയേറ്റര്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ച ചിത്രമായിരുന്നു സല്യൂട്ട്. എന്നാല്‍ ഒമൈക്രോണ്‍ ഭീഷണിയെ തുടര്‍ന്ന് റിലീസ് മാറ്റിവെക്കുകയായിരുന്നു. ചിത്രം ഒടിടിക്ക് നല്‍കിയതാണ് ഫിയോകിനെ പ്രകോപിപ്പിച്ചത്. ചിത്രം ഒടിടിയ്ക്ക് നല്‍കുന്നത് തിയേറ്റര്‍ ഉടമകളോട് ചെയ്യുന്ന ചതിയാണെന്നും സല്യൂട്ട് തിയറ്ററുകളില്‍ റിലീസ് ചെയ്യാന്‍ കരാര്‍ ഒപ്പിട്ടിരുന്നുവെന്നും ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിക്കുകയോ നിര്‍മ്മിക്കുകയോ ചെയ്യുന്ന ഒരു ചിത്രവും ഇനി മുതല്‍ കേരളത്തിലെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുകയില്ല എന്നും ഫിയോക് നിലപാട് അറിയിച്ചിരുന്നു. തുടര്‍ന്ന് വിഷയത്തില്‍ ദുല്‍ഖറിന്റെ പ്രതിനിധി വിശദീകരണം നല്‍കുകയായിരുന്നു.

sameeksha-malabarinews

ബോബി സഞ്ജയ് എഴുതി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത സിനിമയാണ് സല്യൂട്ട്. ദുല്‍ഖറിനൊപ്പം ഡിയാന പെന്റി, മനോജ് കെ ജയന്‍, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!