മേല്‍പ്പാലത്തില്‍നിന്ന് താഴെവീണു സ്‌കൂട്ടര്‍ യാത്രക്കാരിക്കു ദാരുണാന്ത്യം; മകള്‍ക്കും സഹോദരിക്കും പരിക്ക്

തിരുവനന്തപുരം വെണ്‍പാലവട്ടത്ത് മേല്‍പ്പാലത്തില്‍ നിന്ന് താഴെ വീണ് യുവതിക്ക് ദാരുണാന്ത്യം. കോവളം സ്വദേശിനി സിമി (35)യാണ് മരിച്ചത്. മകള്‍ ശിവന്യ (3)യും സഹോദരി സിനി (32)യും ആശുപത്രിയില്‍ ചികില്‍സയിലാണ്.

തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. മൂവരും സഞ്ചരിച്ച സ്‌കൂട്ടര്‍ പാലത്തില്‍നിന്ന് താഴേ സര്‍വ്വീസ് റോഡിലേക്ക് പതിക്കുകയായിരുന്നു. നിയന്ത്രണം തെറ്റിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

അപകടത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top