
കാസര്‍കോട്: കാസര്‍കോട് പനത്തടി പാറക്കടവില്‍ മകളോടും ബന്ധുവിനോടും പിതാവിന്റെ ക്രൂരത. 17 വയസുള്ള മകളുടേയും ബന്ധുവായ 10 വയസുകാരിയുടേയും ദേഹത്ത് ആസിഡ് ഒഴിച്ചു. കര്‍ണാടക കരിക്കെ ആനപ്പാറയിലെ കെ.സി. മനോജ് ആണ് ആസിഡാക്രമണം നടത്തിയത്. കേസെടുത്ത രാജപുരം പൊലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചു.
പനത്തടി പാറക്കടവ് എന്ന സ്ഥലത്ത് ബന്ധുവീട്ടിലാണ് മകളുണ്ടായിരുന്നത്. റബര്‍ഷീറ്റിനായി ഉപയോഗിക്കുന്ന ആസിഡാണ് കുട്ടികളുടെ ദേഹത്ത് ഒഴിച്ചതെന്നാണ് ലഭ്യമാകുന്ന വിവരം. മകളുടെ കൈക്കും കാലിനും പൊള്ളലേറ്റിട്ടുണ്ട്. പത്ത് വയസുകാരിയുടെ മുഖത്തടക്കം പൊള്ളലുണ്ട്. അതിക്രമത്തിന് ശേഷം മനോജ് ഒളിവില്‍ പോയി. ഇയാള്‍ക്കായി തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
കൊലപാതക ശ്രമം, വീട്ടില്‍ അതിക്രമിച്ച് കയറല്‍, ഗുരുതരമായ ആസിഡ് ആക്രമണം എന്നീ വകുപ്പുകളാണ് രാജപുരം പൊലീസ് മനോജിനെതിരെ ചുമത്തിയിരിക്കുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




