ഫസലിന്റെ ദുരൂഹമരണം: മൊബൈല്‍ഫോണുകള്‍ കണ്ടെത്താനായില്ല

പരപ്പനങ്ങാടി :കഴിഞ്ഞ ദിവസം താനൂരിലെ ചിറക്കലിനടുത്ത് ട്രെയിനിടിച്ച് മരിച്ച പരപ്പനങ്ങാടി ചിറമംഗലം സ്വദേശി ഫസല്‍ റഹ്മാന്റെ ഇരു മൊബൈല്‍ ഫോണുകളും ഇതുവരെ കണ്ടെത്താനായില്ല.

ഫസല്‍ ഉപയോഗിച്ച മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് പോലീസ് സൈബര്‍സെല്‍ അന്വേഷണം തുടങ്ങി.
കഴിഞ്ഞ ഞായറാഴ്ച രാവിലെ ആറുമണിയോടെ താനൂരിലെ സുഹൃത്തിന ബൈക്ക് തിരിച്ചുനല്‍കാനായി വീട്ടില്‍ നിന്നിറങ്ങിയ ഫസല്‍ ഉച്ചയോടെ ചിറക്കല്‍ ഭാഗത്ത് ട്രെയിനിടിച്ച് മരിക്കുകയായിരുന്നു. രാവിലെ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ ഇയാളുടെ കൈവശമുണ്ടായിരുന്ന പേഴ്‌സും കണ്ടെത്തിയിട്ടില്ല,

ഫസിലിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ബന്ധുക്കളും നാട്ടുകാരും ആവിശ്യപ്പെട്ടു

Share news
error: Content is protected !!
Scroll to Top