Section

malabari-logo-mobile

മൊഞ്ചത്തിയായി ഫറോക്ക് പാലം

HIGHLIGHTS : Farouk Bridge

ഫോട്ടോ കടപ്പാട്; ഫേസ്ബുക്ക്

ഫറോക്ക് ഫറോക്കിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുമെന്ന് പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.
കേരളത്തിലെ പ്രധാന പാലങ്ങള്‍ ദീപാലംകൃതമാക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഫറോക്ക് പഴയ പാലത്തില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

sameeksha-malabarinews

ഫോട്ടോ കടപ്പാട്; ഫേസ്ബുക്ക്

ഫറോക്കിലെ ഗതാഗത കുരുക്ക് പരിഹരിക്കല്‍ ഫറോക്ക് പേട്ട ജംഗ്ഷന്‍ ഇംപ്രൂവ്‌മെന്റും ചെറുവണ്ണൂര്‍ മേല്‍പ്പാലവും മീഞ്ചന്ത മേല്‍പ്പാലവും യാഥാര്‍ത്ഥ്യമാകുന്നതോടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

ഫറോക്ക് പഴയ പാലത്തിലെ ഗതാഗത തടസ്സം ഒഴിവാക്കാന്‍ ട്രാഫിക്ക് സംവിധാനം ഏര്‍പ്പെടുത്തും. ഭാവിയില്‍ സിഗ്‌നല്‍ സംവിധാനം നിര്‍മ്മിത ബുദ്ധിവഴി നിയന്ത്രിക്കാനുള്ള സാങ്കേതിക വിദ്യ ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

ജനങ്ങള്‍ക്ക് ആഹ്ലാദിക്കാനും സന്തോഷിക്കാനും ദുഷ്ടമനസ്സില്ലാത്ത എല്ലാവര്‍ക്കും കയ്യടിക്കാനുളള ഒന്നാണ് ഈ ദീപാലംകൃത പാലം.
ഇത് എല്ലാ ജനങ്ങള്‍ക്കുമുള്ള പദ്ധതിയാണെന്നും എല്ലാവര്‍ക്കും ഒത്ത് കൂടാനുള്ള ഇടമാണന്നും കേരളത്തിലെ എല്ലാ ജനങ്ങളും ഉറ്റുനോക്കുന്ന പദ്ധതിയാണെന്നും മന്ത്രി പറഞ്ഞു. കക്ഷിഭേദമന്യേ എല്ലാവരും ഒന്നിക്കുന്നത് കൊണ്ടാണ് ഈ പാര്‍ക്കിന് ‘വി ‘ നമ്മള്‍ എന്ന പേര് നല്‍കിയത്. പാര്‍ക്കിലെ സ്റ്റേജ് പ്രദേശത്തെ കലാകാരന്‍മാര്‍ക്ക് സ്വതന്ത്രമായി പരിപാടികള്‍ അവതരിപ്പിക്കാന്‍ നല്‍കും. പാലവും പാര്‍ക്കും പോസിറ്റീവ് എനര്‍ജി ലഭിക്കുന്ന ഇടമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ മേയര്‍ ബീന ഫിലിപ്പ്, ഡെപ്യൂട്ടി മേയര്‍ സി പി മുസാഫര്‍ അഹമ്മദ്, ഫറോക്ക് നഗരസഭ ചെയര്‍മാന്‍ എന്‍ സി അബ്ദുല്‍ റസാഖ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഗവാസ്, കെ.ടി.ഐ.എല്‍ ചെയര്‍മാന്‍ എസ് കെ സജീഷ്, കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി സി രാജന്‍, ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്, പി.ഡബ്യൂ.ഡി ബ്രിഡ്ജസ് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സി എസ് അജിത്ത്, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി നിഖില്‍ ദാസ് തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് സംഗീത പരിപാടിയും അരങ്ങേറി.

പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കല്‍ വിഭാഗമാണ് പാലത്തില്‍ വൈദ്യുത ദീപാലങ്കാരം ഒരുക്കിയത്. പദ്ധതി നിര്‍വഹണത്തിനുള്ള 1.65 കോടി രൂപ ആര്‍.ബി.ഡി.സി.കെയാണ് ചെലവഴിച്ചത്.

പാലത്തില്‍ സെല്‍ഫി പോയിന്റിനു പുറമേ വീഡിയോ വാള്‍, കഫെറ്റീരിയ, സ്ട്രീറ്റ് ലൈബ്രറി, ഗാര്‍ഡന്‍ മ്യൂസിക്, കുട്ടികളുടെ പാര്‍ക്ക്, സൗജന്യ വൈഫൈ, വി ആര്‍ ഹെഡ്‌സെറ്റ് മൊഡ്യൂള്‍, ടോയ് ലെറ്റ് ബ്ലോക്ക് , നിര്‍മ്മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടോമേറ്റഡ് ട്രാഫിക് സിഗ്‌നല്‍ തുടങ്ങിയ സംവിധാനങ്ങളുമുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!