രാഷ്ട്രീയ പാര്‍ട്ടിയുമായി കര്‍ഷകര്‍; പഞ്ചാബില്‍ മത്സരിക്കും

ന്യൂഡല്‍ഹി: വിവാദമായ മൂന്ന് കാര്‍ഷിക ബില്ലുകള്‍ക്കെതിരെ ഒന്നരവര്‍ഷത്തോളം നീണ്ട പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ഭാഗമായി 22 കര്‍ഷക യൂണിയനുകള്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിച്ചു. സംയുക്ത സമാജ് മോര്‍ച്ച എന്ന പേരില്‍ രൂപവത്കരിച്ച പാര്‍ട്ടി അടുത്ത വര്‍ഷം നടക്കുന്ന പഞ്ചാബ് നിയസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും. സംയുക്ത സമാജ് മോര്‍ച്ചയെ ബില്‍ബീര്‍ സിങ് രജേവാള്‍ തിരഞ്ഞെടുപ്പില്‍ നയിക്കും.

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ 32 കാര്‍ഷിക സംഘടനകളാണ് സംയുക്ത കിസാന്‍ മോര്‍ച്ച എന്ന പേരില്‍ പ്രതിഷേധിച്ചത്. സംയുക്ത കിസാന്‍ മോര്‍ച്ച തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകമാണു കര്‍ഷകര്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത്.

സംയുക്ത സമാജ് മോര്‍ച്ച ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ നടക്കുന്ന പഞ്ചാബ് തിരഞ്ഞെടുപ്പില്‍ 117 സീറ്റിലും മത്സരിച്ചേക്കുമെന്നാണ് സംയുക്ത സമാജ് മോര്‍ച്ച നേതാക്കള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിന് ശേഷം തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പഞ്ചാബിലെ ജനങ്ങളില്‍ നിന്ന് തനിക്ക് കടുത്ത സമ്മര്‍ദ്ദമുണ്ടെന്ന് രാജേവല്‍ പറഞ്ഞു. മയക്കുമരുന്ന്, തൊഴിലില്ലായ്മ, സംസ്ഥാനത്തുനിന്നുള്ള യുവാക്കളുടെ കുടിയേറ്റം തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ പഞ്ചാബ് അഭിമുഖീകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Share news
error: Content is protected !!
Scroll to Top