നിലമ്പൂരില്‍ തേനീച്ചയുടെ കുത്തേറ്റ് ഫാം തൊഴിലാളിക്ക് ദാരുണാന്ത്യം

നിലമ്പൂര്‍: തേനീച്ചയുടെ കുത്തേറ്റ് ഫാം തൊഴിലാളി മരിച്ചു. മുണ്ടേരി വിത്തുകൃഷി തോട്ടത്തിലെ തൊഴിലാളിയായ നിലമ്പൂര്‍ കരിമ്പുഴ സ്വദേശി പൂളമഠത്തില്‍ ജയചന്ദ്രന്‍ (54) ആണ് മരിച്ചത്.

മുണ്ടേരി ഫാമിലെ മൂന്നാം ബ്ലോക്കില്‍ കശുമാവിന്‍ തോട്ടത്തില്‍ മറ്റ് തൊഴിലാളികള്‍ക്കൊപ്പം ജോലി ചെന്നതിനിടയില്‍ കശുമാവിലെ തേനീച്ച കൂട് ഇളകി തൊഴിലാളികളെ കുത്തുകയായിരുന്നു. ജയചന്ദ്രന്‍ ഉള്‍പ്പടെ ഏഴോളം പേര്‍ക്ക് തേനീച്ചയുടെ ആക്രമണത്തില്‍ കുത്തേറ്റിട്ടുണ്ട്.

സാരമായി പരിക്കേറ്റ ജയചന്ദ്രനെ ഉടന്‍ തന്നെ പോത്തുകല്ല് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയിരുന്നു. തുടര്‍ന്ന് നിലമ്പൂര്‍ ജില്ല ആശുപത്രിയിലെത്തിച്ച് വിഗദ്ധ ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top