പ്രശസ്ത ഫുഡ് വ്‌ളോഗര്‍ നതാഷ ദിദ്ദീ അന്തരിച്ചു

പൂനെ: പ്രശസ്ത ഇന്ത്യന്‍ ഫുഡ് വ്‌ളോഗര്‍ നതാഷ ദിദ്ദീ അന്തരിച്ചു. ‘ഗട്ടലസ് ഫുഡി’ എന്ന് അറിയപ്പെട്ടിരുന്ന നതാഷയുടെ അന്ത്യം പൂനെയില്‍ വെച്ചായിരുന്നു. നതാഷ ദിദ്ദീയുടെ ഭര്‍ത്താവ് തന്നെയാണ് മരണ വാര്‍ത്ത ലോകത്തോട് പറഞ്ഞത്.

ഇന്ത്യയിലെ മുന്‍നിര ഫുഡ് വ്‌ളോഗര്‍മാരില്‍ ഒരാളായിരുന്നു നതാഷ ദിദ്ദീ. ട്യൂമര്‍ രോഗത്തെ തുടര്‍ന്ന് വര്‍ഷങ്ങളായി നതാഷ ചികിത്സയിലായിരുന്നു. ശസ്ത്രക്രിയയിലൂടെ ആമാശയം നീക്കം ചെയ്തിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ ഭക്ഷണ വിഭവങ്ങളെ പറ്റിയും പുതിയ വിഭവങ്ങളെ പറ്റിയും നതാഷ വീഡിയോ പോസ്റ്റ് ചെയ്യാറുണ്ട്.

21 വര്‍ഷം മുന്‍പാണ് നതാഷ ദിദ്ദീക്ക് ട്യൂമര്‍ രോ?ഗമാണെന്ന് കണ്ടെത്തുന്നത്. അസുഖം പിന്‍വലിക്കാന്‍ ശ്രമിച്ചെങ്കിലും വിട്ടുകൊടുക്കാന്‍ തയ്യാറാവാതെ കൂടുതല്‍ ശക്തിയോടെ മുന്നേറുകയായിരുന്നു. വീഡിയോയിലൂടെയും യാത്രയിലൂടെയുമെല്ലാം ആളുകള്‍ക്ക് പ്രിയങ്കരിയായിരുന്നു നതാഷ ദിദ്ദീ. നിരവധി പേരാണ് കമന്റുകളിലൂടെ നതാഷയുടെ ദുഃഖവാര്‍ത്തയോട് പ്രതികരിച്ചത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top