സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന രണ്ട് വാര്‍ത്തകള്‍ വ്യാജമെന്ന് കണ്ടെത്തി

ഐ&പിആര്‍ഡി ഫാക്ട് ചെക് വിഭാഗം രണ്ടു വ്യാജവാര്‍ത്തകള്‍ കൂടി കണ്ടെത്തി
കഴിഞ്ഞ ദിവസങ്ങളില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് വ്യാജവാര്‍ത്താനിരീക്ഷണ വിഭാഗം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരുന്ന രണ്ട് സന്ദേശങ്ങള്‍ വ്യാജമാണെന്ന് സ്ഥിരീകരിച്ചു.

ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ച തുണി മാസ്‌ക്കുകള്‍ക്ക് തീര്‍ത്തും സംരക്ഷണം നല്‍കാന്‍ കഴിയില്ല എന്നതും; മറ്റൊന്ന് എറണാകുളം ജില്ല ഗ്രീന്‍ സോണിലായതിന്റെ തൊട്ടടുത്ത ദിവസം അവിടെ 16 കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തെന്നും, തുടര്‍ന്ന് ജില്ല ഹോട്സ്പോട്ടിലായി എന്ന് പറഞ്ഞുള്ള ഒരു ട്വിറ്റര്‍ പോസ്റ്റുമാണ്.

ഇത് കൂടാതെ ഗുജറാത്തില്‍ കുടുങ്ങി കിടക്കുന്ന മലയാളി വിദ്യാര്‍ത്ഥികളെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിന് ഒരു സ്വകാര്യ വ്യക്തി താല്പര്യമുള്ള ആളുകളില്‍ നിന്ന് ആധാര്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനായി തുടങ്ങിയ ഓണ്‍ലൈന്‍ ഫോം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അത് നീക്കം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.

Share news
error: Content is protected !!
Scroll to Top