ഫെസിലിറ്റേറ്റര്‍ നിയമനം

ഫെസിലിറ്റേറ്റര്‍ നിയമനം

കൃഷി വകുപ്പിന് കീഴില്‍ കോഴിക്കോട് ജില്ലയിലെ ഇന്‍പുട്ട് ഡീലേഴ്‌സിനായി സംഘടിപ്പിക്കുന്ന ഡിപ്ലോമ ഇന്‍ അഗ്രികള്‍ച്ചറല്‍ എക്‌സ്‌റ്റെന്‍ഷന്‍ സര്‍വ്വീസ് ഫോര്‍ ഇന്‍പുട്ട് ഡീലേഴ്‌സ് (ഡിഎഇഎസ്‌ഐ) എന്ന പരിശീലന പരിപാടിയുടെ ഫെസിലിറ്റേറ്റര്‍ തസ്തികയിലേക്ക് പ്രതിമാസം 25000 രൂപ നിരക്കില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിശ്ചിത വിദ്യാഭ്യാസ യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന രേഖകൾ എന്നിവ സഹിതം ആത്മ പ്രോജക്ട് ഡയറക്ടര്‍, തടമ്പാട്ടുതാഴം, വേങ്ങേരി എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ, നേരിട്ടോ 2026 ജനുവരി മൂന്നിന് വൈകീട്ട് അഞ്ചിനകം അപേക്ഷ നൽകണം. ഫോണ്‍: 0495 2378997, 9383471990.

അഭിമുഖം

സാമൂഹ്യനീതി വകുപ്പിനു കീഴിൽ ബൗദ്ധിക വെല്ലുവിളി നേരിടുന്നവർക്കു വേണ്ടി പ്രവർത്തിക്കുന്ന പ്രതീക്ഷാ ഭവൻ, പുണ്യ ഭവൻ എന്നീ സ്ഥാപനങ്ങളിൽ ഇംഹാൻസിന്റെ സാങ്കേതികസഹായം ലഭ്യമാകുന്ന പദ്ധതിയിലേക്ക് കരാറടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിന് ഡിസംബർ 30-ന് രാവിലെ 11 മണിക്ക് അഭിമുഖം നടത്തും. വിശദവിവരങ്ങൾക്ക് www.imhans.ac.in സന്ദർശിക്കുക.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top