Section

malabari-logo-mobile

ചരിത്രരേഖകളുടെയും ബോധ്യങ്ങളുടെയും സംഗമമാണ് പുരാരേഖ വകുപ്പിന്റെ പ്രദര്‍ശനങ്ങള്‍: മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി രാമചന്ദ്രന്‍

HIGHLIGHTS : Exhibitions of the Department of Antiquities are a confluence of historical records and convictions: Minister Ramachandran Kadanapalli Ramachandran

തിരുവന്തപുരം: ചരിത്രരേഖകളുടെയും ബോധ്യങ്ങളുടെയും സംഗമമാണ് പുരാരേഖ വകുപ്പിന്റെ പ്രദര്‍ശനങ്ങളെന്ന് പുരാരേഖ, പുരാവസ്തു, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്ത് സംസ്ഥാന പുരാരേഖ വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മ്യുസിയം ദിനാഘോഷവും വൈക്കം സത്യാഗ്രഹ ചരിത്രരേഖകളുടെ പ്രദര്‍ശനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വര്‍ത്തമാന കാലത്ത് ചരിത്ര ബോധ്യങ്ങള്‍ വര്‍ധിക്കേണ്ട സാഹചര്യത്തിലാണ് മ്യൂസിയം ദിനാഘോഷങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്നത്. ചരിത്രം സൃഷ്ടിച്ചവരെ തിരസ്‌കരിക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നു. ഈ സാഹചര്യത്തിലാണ് വൈക്കം സത്യാഗ്രഹ രേഖകള്‍ പൊതുസമൂഹത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇത്തരം ചരിത്ര രേഖകളെ സംരക്ഷിക്കുന്നതിനുള്ള ചുമതല പൊതു സമൂഹം ഏറ്റെടുക്കണം.ഒരു കോടിയിലധികം താളിയോലകളുടെ ശേഖരം വകുപ്പിനുണ്ട്.

ഇത്തരം ചരിത്രരേഖകളെ ശാസ്ത്രീയമായി സംരക്ഷിക്കുകയും പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് സംസ്ഥാന സര്‍ക്കാര്‍ നയം.മഹാത്മാഗാന്ധിയടക്കമുള്ള മഹാരഥന്മാരുടെ സാന്നിധ്യമുള്ള നവോത്ഥാന മുന്നേറ്റമെന്ന നിലയില്‍ വൈക്കം സത്യാഗ്രഹത്തെക്കുറിച്ച് വരും തലമുറ കൂടുതല്‍ അറിയണം. ഈ ലക്ഷ്യത്തോടെയാണ് വൈക്കം സത്യാഗ്രഹ മൂസിയം പ്രവര്‍ത്തിക്കുന്നത്.

sameeksha-malabarinews

കാര്യവട്ടത്തെ അന്തരാഷ്ട്ര പൈതൃക ഗവേഷണ കേന്ദ്രം ഈ മേഖലയില്‍ കൂടുതല്‍ മുന്നേറ്റമുണ്ടാക്കും.ചരിത്ര ത്തെ വികലമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരായി പ്രതിരോധം തീര്‍ക്കാന്‍ കഴിയണമെന്നും മന്ത്രി പറഞ്ഞു. എഴുമറ്റൂര്‍ രാജരാജ വര്‍മയുടെ ഭരണഭാഷ അടിസ്ഥാന രേഖകള്‍, ഉമ മഹേശ്വരിയുടെ മതിലകം രേഖകളുടെ ശബ്ദകോശം എന്നീ പുസ്തകങ്ങളുടെയും നൂറനാട് രാമചന്ദ്രന്‍ സംവിധാനം ചെയ്ത ചരിത്രാന്വേഷണത്തിന്റെ നേര്‍ക്കാഴ്ച എന്ന ഡോക്യുമെന്ററിയുടെയും പ്രകാശനങ്ങളും മന്ത്രി നിര്‍വഹിച്ചു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ പാര്‍ലമെന്റ് പ്രവര്‍ത്തനങ്ങളുടെ ചരിത്രരേഖകളും പ്രദര്‍ശനത്തിലുണ്ട്.

വി കെ പ്രശാന്ത് എം എല്‍ എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സാംസ്‌കാരിക പുരാരേഖ വകുപ്പ് സെക്രട്ടറി മിനി ആന്റണി സ്വാഗതമാശംസിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷന്‍ നികുതി അപ്പീല്‍ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാളയം രാജന്‍,ആര്‍കൈവ്സ് വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് പി ബിജു, സംസ്ഥാന പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ഇ ദിനേശന്‍, മ്യൂസിയം മൃഗശാല വകുപ്പ് ഡയറക്ടര്‍ അബു എസ്, കേരള മ്യൂസിയം എക്സിക്യുട്ടീവ് ഡയറക്ടര്‍ ആര്‍ ചന്ദ്രന്‍ പിള്ള, കോസ്റ്റ് ഫോര്‍ഡ് ജോയിന്റ് ഡയറക്ടര്‍ പി ബി സാജന്‍,വാര്‍ഡ് കൗണ്‍സിലര്‍ ഡോ.റീന കെ എസ്, ഡോ എഴുമറ്റൂര്‍ രാജരാജ വര്‍മ, എസ് ഉമാ മഹേശ്വരി, നൂറനാട് രാമചന്ദ്രന്‍, പ്രൊഫ കെ പി ജയരാജന്‍, പാര്‍വതി എസ് എന്നിവര്‍ സംബന്ധിച്ചു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!