പരപ്പനങ്ങാടി: 5 ലിറ്റര്‍ മദ്യവുമായി യുവാവ് എക്‌സൈസ് പിടിയിലായി. തിരൂരങ്ങാടി പുതുപറമ്പ് സ്വദേശി പറമ്പില്‍ വീട്ടില്‍ ഷൈബു(30)ആണ് പിടിയിലായത്. മദ്യം കടത്തിക്കൊണ്ടുവന്ന ഇയാളുടെ സ്‌കൂട്ടറും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
പ്രതിക്കെതിരെ അബ്കാരി നിയമം പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.
എക്‌സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസര്‍ ബിജുവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് പ്രദീപ് കുമാര്‍, എക്‌സൈസ് ഓഫീസര്‍ നിതിന്‍.സി, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ലിഷ.പി, എക്‌സൈസ് ഡ്രൈവര്‍ വിനോദ് കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




