കൊടുവള്ളിയില്‍ എക്‌സ്സൈസിന്റെ വന്‍ മയക്കുമരുന്ന് വേട്ട;എംഡിഎംഎയും ഹാഷിഷ് ഓയിലുമായി 2 യുവാക്കള്‍ പിടിയില്‍

കോഴിക്കോട്:കൊടുവള്ളിയില്‍ എക്‌സ്സൈസിന്റെ വന്‍ മയക്കുമരുന്ന് വേട്ട. എംഡിഎംഎയും ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കള്‍ പിടിയിലായി. താമരശ്ശേരി ഈങ്ങാപ്പുഴ അടിമാലിക്കല്‍ വീട്ടില്‍ ആബിദ് (35),താമരശ്ശേരി കൊടുവള്ളി മുക്കിലങ്ങാടി പുറായി അഫ്‌സല്‍ (23)എന്നിവരെയാണ് അറസ്റ്റിലായത്. വിപണിയില്‍ വന്മൂല്യമുള്ള 5000മില്ലി ഗ്രാം എംഡിഎംഎ,3000മില്ലിഗ്രാം ഹാഷിഷ് ഓയില്‍ എന്നിവയാണ് ഇവരില്‍നിന്നും പിടിച്ചെടുത്തത്.

കൊടുവള്ളിയിലും പരിസരങ്ങളിലും പുതുതലമുറ മയക്കുമരുന്നുകളുടെ വില്പനയും ഉപയോഗവും വര്‍ധിച്ചുവരുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആഴ്ചകളോളമായി എക്‌സ്സൈസ് ഇവിടെ നിരീക്ഷണം നടത്തിവരികയായിരുന്നു.കൊലപാതക ശ്രമമടക്കം നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളാണ് പിടിയിലായവര്‍. ഇവര്‍ മയക്കുമരുന്ന് ഇടപാടിനുപയോഗിച്ച റിട്‌സ്‌കാറും ഒരു സ്‌കൂട്ടറും പിടിച്ചെടുത്തിട്ടുണ്ട്.

എക്‌സ്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡ് എക്‌സ്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശരത് ബാബു,എക്‌സ്സൈസ് ഇന്‍സ്പെക്ടര്‍ പി കെ മുഹമ്മദ് ഷഫീഖ്, ഐ ബി ഇന്‍സ്പെക്ടര്‍ ടി ഷറഫുദ്ദീന്‍, കമ്മിഷണര്‍ സ്‌ക്വാഡ് അംഗങ്ങളായ അസി.എക്‌സ്സൈസ് ഇന്‍സ്പെക്ടര്‍ ടി.ഷിജുമോന്‍,പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ് )പ്രദീപ് കുമാര്‍ കെ,സിവില്‍ എക്‌സ്സൈസ് ഓഫീസര്‍മാരായ നിതിന്‍ ചോമാരി,അരുണ്‍ പാറോല്‍,ഷിഹാബുദീന്‍ കെ,സുരേഷ് ബാബു,സുജില്‍, പ്രസാദ്,ഗംഗാധരന്‍,എന്നിവരടങ്ങിയ ടീം ആണ് കേസ് കണ്ടെടുത്തത്.താമരശ്ശേരി റൈഞ്ചില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതികളെ റിമാന്‍ഡ് ചെയ്തു

 

 

Share news
error: Content is protected !!
Scroll to Top