പരപ്പനങ്ങാടി : വില്‍പ്പനക്കായി കൊണ്ടുവന്ന കര്‍ണ്ണാടക മദ്യവുമായി യുവാവ് എക്‌സൈസിന്റെ പിടിയിലായി. റെയില്‍വെ ഓവര്‍ ബ്രിഡ്ജിനടുത്ത് വെച്ച് പരപ്പനങ്ങാടി നെടുവ കൊടപ്പാളി രതിനിവാസില്‍ രതീഷ് (31) എന്നയാളെയാണ് 17.250 ലിറ്റര്‍ കര്‍ണ്ണാടക മദ്യവുമായി പിടികൂടിയത് . മദ്യം കടത്താനുപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു തിരൂരങ്ങാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ ടി.എം ശ്രീനിവാസന്റെ നേതൃത്വത്തിലുളള സംഘമാണ് അറസ്റ്റ് ചെയ്തത്.
ലോക് ഡൗണ്‍ സമയത്ത് പരപ്പനങ്ങാടി, ചെട്ടിപ്പടി, കൂട്ടുമൂച്ചി, ഭാഗങ്ങളില്‍ കര്‍ണാടക മദ്യം വലിയ വിലയില്‍ വില്‍പ്പന നടത്തുന്നുണ്ടന്ന വിവരത്തെ തുടര്‍ന്ന്
ദിവസങ്ങളായി മലപ്പുറം എക്‌സൈസ് ഇന്റലിജന്‍സ് ഈ മേഖലയില്‍ നിരീക്ഷണം നടത്തിവരികയായിരുന്നു. തുടര്‍ന്ന് നല്‍കിയ വിവരത്തെ തുടര്‍ന്നാണ് ഇയാള്‍ പിടിയിലാകുന്നത്.
സി ഐ യെ കൂടാതെ പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ ജ്യോതിഷ് ചന്ദ്. പ്രജോഷ് കുമാര്‍ ,പ്രിവന്റിവ് ഓഫീസര്‍ ഗ്രേഡ് കെ. പ്രദീപ് കുമാര്‍ ,സി വില്‍ എക്‌സൈസ് ഓഫീസര്‍ മാരായ ദിദിന്‍. അരുണ്‍, നിതിന്‍ ചേമാരി, ഷിജിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.




